വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 21 മെയ് 2020 (14:15 IST)
ധോണി ടീമിൽനിന്നും പുറത്തായുഅതോടെ ആര് വിക്കറ്റ് കീപ്പർ സ്ഥാനത്തേയ്ക്ക് എത്തും എന്നതായിരുന്നു പ്രധാന ചർച്ച. ആദ്യ ഘട്ടത്തിൽ ഉയർന്നുകേട്ട പേരാകട്ടെ ഋഷഭ് പന്തിന്റേതായിരുന്നു. പല മത്സരങ്ങളിലും പന്തിനെ പരീക്ഷിക്കുകയും ചെയ്തു. എന്നാൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ സാധിയ്ക്കാതെ വന്നതോടെ ആ സ്ഥാനം നഷ്ടമായി. പിന്നിട് ആ സ്ഥാനത്തേക്കെത്തിയ
കെഎൽ രാഹുൽ മികച്ച കിപ്പർ തന്നെ എന്ന് തെളിയിക്കുകയും ചെയ്തു.
ഓസ്ട്രേലിയക്കെതിരെ ഇന്ത്യയിൽ നടന്ന പരമ്പരയിലും ന്യൂസിലൻഡ് പര്യടനത്തിലും ഇന്ത്യയ്ക്കവേണ്ടി വിക്കറ്റ് കാത്തത് രാഹുലാണ്. ബാറ്റിങ്ങിലും കീപ്പിങ്ങിലും താൻ ഒരുപോലെ മികച്ചതെന്ന് ഈ മത്സരങ്ങളിലൂടെ രാഹുൽ തെളിയിച്ചു. കെ എൽ രാഹുല്‍ തന്നെയാണ് നിലവിലെ സാഹചര്യത്തില്‍ ടീമിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പർ എന്ന് തുറന്നു പറഞ്ഞിരിയ്ക്കുകയാണ് പാര്‍ഥീവ് പട്ടേല്‍.
ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് കൂടി മുന്നില്‍ കണ്ടാല്‍ കര്‍ണാടക താരം കെഎല്‍ രാഹുല്‍ തന്നെയാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പർ അദ്ദേഹം ആ ജോലി ഭംഗിയായി ചെയ്യും അതിലൊരു സംശയവും വേണ്ട. എന്നാൽ ഋഷഭ് പന്ത് കൂടുതൽ ആഭ്യന്തര മത്സരങ്ങൾ കളിയ്ക്കണം എന്ന് പാർഥിവ് പട്ടേൽ പറയുന്നു. 17-18 വയസില്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കുമ്പോള്‍ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിപ്പോയത് ഏറെ സഹായകമായെന്ന സ്വന്തം അനുഭവം പറഞ്ഞുകൊണ്ടാണ് പന്ത് അന്ത്യന്തര മത്സരങ്ങൾ കളീയ്ക്കണം എന്ന് പാർഥിവ് പട്ടേൽ പറയുന്നത്.
.നിങ്ങളില്‍ കഴിവുള്ളതുകൊണ്ടാണ് ആളുകള്‍ നിങ്ങളെക്കുറിച്ച് സംസാരിക്കുന്നതെന്ന് റിഷഭിനെ കാണുമ്പോഴെല്ലാം പറയാറുണ്ട്. കഴിവില്ലെങ്കില്‍ ആരും നിങ്ങളെക്കുറിച്ച് ഒന്നും പറയില്ല. അതുകൊണ്ട് ഒരു കാര്യം ഓര്‍മ്മിക്കണം, നിങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങുകയും ഫോമിൽ തിരികെയെത്തുകയും വേണം, പാര്‍ഥിവ് പറഞ്ഞു