ഇരട്ട സെഞ്ച്വറി നേട്ടത്തിൽ യുവിയും ധവാനും നിരാശരായി, അവർ അത് തുറന്നു പറയുകയും ചെയ്തു

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 21 മെയ് 2020 (13:42 IST)
ഏകദിനത്തില്‍ താൻ ആദ്യം ഇരട്ട സെഞ്ച്വറി നേടിയപ്പോൾ ശിഖർ ധവാനും യുവ്‌രാജ് സിങ്ങും അതിൽ പൂർണ സംതൃപ്തരായിരുന്നില്ല എന്ന് തുറന്നുപറഞ്ഞിരിയ്ക്കുകയാണ് രോഹിത് ശർമ്മ. ഡ്രസ്സിങ് റൂമിൽ മടങ്ങിയീത്തിയപ്പോൾ ആ അതൃപ്തി അവർ തുറന്നുപറഞ്ഞു എന്നും രോഹിത് പറയുന്നു, അശ്വിനുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിലാണ് ആദ്യ ഇരട്ട സെഞ്ച്വറി നേട്ടത്തെ കുറിച്ച് രോഹിത് മനസുതുറന്നത്.

'എന്റെ ഇരട്ട സെഞ്ച്വറി നേട്ടം ആഘോഷമാക്കാൻ ഒരുങ്ങി നിൽക്കുകയായിരുന്നു ഡ്രസ്സിങ് റൂം. എന്നാല്‍ യുവരാജ് സിങ്ങും ശിഖര്‍ ധവാനും അതിൽ തൃപ്തരായിരുന്നില്ല. അവര്‍ക്ക് ചെറിയ നിരാശയുണ്ടായിരുന്നു. ഞാന്‍ ഒരു 10-15 റണ്‍സ് കൂടി നേടണമായിരുന്നു എന്നാണ് അവര്‍ പറഞ്ഞത്. അങ്ങനെ സെവാഗിന്റെ റെക്കോര്‍ഡ് ഞാന്‍ മറികടക്കണം എന്നായിരുന്നു അവരുടെ ആഗ്രഹം, ഇത് മികച്ച അവസരമാണ് എന്നു, അത് മുതലെടുക്കണം എന്നും യുവ്‌രാജ് സിങ് എന്നോട് നേരത്തെ തന്നെ പറഞ്ഞിരുന്നു.

ആദ്യ ഇരട്ട സെഞ്ചറി നേടിയത് ധോണിയുടെ നിർദേശങ്ങൾ അവഗണിച്ച് കളിച്ചാണ് എന്നും രോഹിത് പറഞ്ഞിരുന്നു. നിലയുറപ്പിച്ചു കഴിഞ്ഞിരുന്നതിനാൽ അവസാന ഓവര്‍ വരെ നില്‍ക്കാന്‍ വേണ്ടി സിംഗിള്‍ എടുത്ത് കളിക്കാനാണ് ധോണി എന്നോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഞാന്‍ അതിന് തയ്യാറായില്ല. ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം ഉറപ്പിച്ച്‌ കളിക്കണം എന്ന് ഞാന്‍ ധോനിയോട് പറഞ്ഞു. രോഹിത് ഓർത്തെടുത്തു.

ആദ്യ ഇരട്ട സെഞ്ച്വറി നേടി ഒരു വർഷം പിന്നീടുന്നതിന് മുൻപ് തന്നെ താരം വീണ്ടും 264 റൺസ് നേടി. പിന്നീട് 2017ലും ഇരട്ട ശതകം നേടിയതോടെ റെക്കോർഡുകൾ രോഹിത് സ്വന്തം പെരിൽ കുറിച്ചു. ഏകദിനത്തിൽ മൂന്ന് ഇരട്ട സെഞ്ചറികൾ നേടിയ രോഹിത് ശർമയാണ് ഇപ്പോൾ ഏറ്റവുമധികം ഇരട്ട സെഞ്ച്വറികൾ നേടിയ താരംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :