സൂം ആപ്പിലൂടെ വധശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി: ചരിത്രത്തിൽ ആദ്യം

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 21 മെയ് 2020 (12:29 IST)
വീഡിയോ കോളിംഗ് ആപ്പായ സൂമിലൂടെ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി.കൊവിഡ് വ്യാപനത്തെ തുടർന്ന് സിംഗപ്പുരിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെയാണ് സൂം ആപ്പിലൂടെ കോടതി ശിക്ഷ വിധിച്ചത്. മയക്കുമരുന്ന് കേസില്‍ പിടിയിലായ മുപ്പത്തിയേഴുകാരനെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. സിംഗപ്പൂരിൽ ആദ്യമായാണ് ഒരു വീഡിയോ കോളിങ് ആപ്പിലൂടെ വധശിക്ഷ വിളിയ്ക്കുന്നത്.

2011 ലെ ഹെറോയിന്‍ ഇടപാട് കേസില്‍ പ്രതിയായ പുനിതന്‍ ജെനാസനെയാണ് കോടതി കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇയാൾ മലേഷ്യൻ പൗരനാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് കോടതി നടപടികൾ മാറ്റിവച്ചിരിയ്ക്കുകയാണ്. എന്നാൽ പ്രധാനപ്പെട്ട കേസുകളിൽ മാത്രമാണ് ഓണലൈൻ വഴി നടപടി സ്വീകരിക്കുന്നത്, ആളുകളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കോടതി നടപടി വീഡിയോ കോണ്‍ഫെറെന്‍സിങ് വഴിയാക്കിയതെന്ന് സുപ്രീം കോടതി വക്താവ് അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :