ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ നേട്ടം സ്വന്തമാക്കി ഋഷഭ് പന്ത്, മറികടന്നത് ധോണിയെ

അഭിറാം മനോഹർ| Last Updated: ചൊവ്വ, 19 ജനുവരി 2021 (15:05 IST)
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്‌ക്കുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന നേട്ടം സ്വന്തമാക്കി ഋഷഭ് പന്ത്. ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലാണ് പന്ത് ഈ നേട്ടത്തിലെത്തിയത്. ഇതിഹാസതാരമായ മഹേന്ദ്രസിംഗ് ധോണിയേയാണ് പന്ത് മറികടന്നത്.

32 ഇന്നിങ്സുകളിൽ നിന്നായിരുന്നു എംഎസ് ധോണി 1,000 റൺസ് പൂർത്തിയാക്കിയതെങ്കിൽ ഇരുപത്തിയേഴാം ടെസ്റ്റ് ഇന്നിങ്സുകളിൽ നിന്നാണ് പന്തിന്റെ നേട്ടം. 2018ൽ ഇംഗ്ലണ്ടിനെതിരെ ട്രെന്റ് ബ്രിഡ്‌ജിൽ ടെസ്റ്റ് കളിച്ച് അരങ്ങേറിയ പന്ത് രണ്ട് സെഞ്ചുറികളും 3 അർധസെഞ്ചുറികളുമാണ് നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടിലും ഓസീസിന്തിരെ ഓസീസിലുമാണ് പന്തിന്റെ സെഞ്ചുറികൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :