ഗ്രൌണ്ടില്‍ വീണ്ടും ദുരന്തം: ബൗണ്‍സര്‍ തലയില്‍ക്കൊണ്ട് പാക് ക്രിക്കറ്റ് താരം മരിച്ചു - വാര്‍ത്ത പുറത്തുവിട്ടത് പിസിബി

ഗ്രൌണ്ടില്‍ വീണ്ടും ദുരന്തം: ബൗണ്‍സര്‍ തലയില്‍ക്കൊണ്ട് പാക് ക്രിക്കറ്റ് താരം മരിച്ചു - വാര്‍ത്ത പുറത്തുവിട്ടത് പിസിബി

ഇസ്ലാമാബാധ്| jibin| Last Updated: ബുധന്‍, 16 ഓഗസ്റ്റ് 2017 (15:33 IST)
ബൗണ്‍സര്‍ നേരിടുന്നതിനിടെ തലയ്‌ക്ക് ഗുരുതരമായി പരുക്കേറ്റ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം സുബൈര്‍ അഹമ്മദ് അന്തരിച്ചു. മരണവിവരം പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടു.

പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 14നു നടന്ന ക്ലബ് ക്രിക്കറ്റ് മത്സരത്തിനിടെയാണ് ബൗണ്‍സര്‍ നേരിടുന്നതിനിടെ സുബൈര്‍ അഹമ്മദിന് ഗുരുതരമായി പരുക്കേറ്റത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ക്ലബ് ക്രിക്കറ്റ് മത്സരങ്ങളില്‍ സജീവമായിരുന്ന താരമാണ് സുബൈര്‍.

സുബൈറിന്റെ മരണം ക്രിക്കറ്റിന്റെ സുരക്ഷിതത്വം വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണെന്ന് പിസിബി ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഗ്രൌണ്ടില്‍ എല്ലായ്‌പ്പോഴും ഹെല്‍‌മറ്റ് ധരിക്കണമെന്ന് മറ്റു താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയ ബോര്‍ഡ് സുബൈറിനും കുടുംബത്തിനും അനുശോചനം അറിയിക്കുകയും ചെയ്‌തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :