ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 11 ഓഗസ്റ്റ് 2017 (16:05 IST)
എസ് ശ്രീശാന്തിന് അനുകൂലമായ കേരളാ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാന്‍ ബിസിസിഐ. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ് ബിസിസിഐ.
വിനോദ് റായിയുമായുള്ള കൂടിക്കാഴ്ചയില്‍ ശ്രീശാന്തിനെതിരായ നിലപാട്
ബിസിസിഐ ഭാരവാഹികള്‍ സ്വീകരിച്ചു കഴിഞ്ഞു. വിഷയത്തില്‍ ഇടപെടരുതെന്ന് വിനോദ് റായിയോട് ബിസിസിഐ നേതൃത്വം ആവശ്യപ്പെട്ടതായും സൂചനയുണ്ട്. കേരളാ ക്രിക്കറ്റ് അസോസിയേന്റെ പിന്തുണകൊണ്ടുമാത്രം ശ്രീയുടെ കാര്യത്തില്‍ അനുകൂലമായ സാഹചര്യം ഉണ്ടാകില്ലെന്നാണ് അറിയുന്നത്.
വിധി ബിസിസിഐയുടെ നിയമവിഭാഗം പരിശോധിക്കുകയാണ്. ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോകാനുള്ള അവകാശം ബിസിസിഐക്കുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അഴിമതിക്കെതിരെ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിന്റെ ഭാഗമായാണ് ശ്രീശാന്തിന്റെ കാര്യത്തില്‍ ബിസിസിയുടെ സമീപനം എന്നാണ് സൂചനകള്‍.