മുംബൈ|
jibin|
Last Updated:
ശനി, 12 ഓഗസ്റ്റ് 2017 (20:57 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ഖാനും ബോളിവുഡ് നടി സാഗരിക ഖഡ്ഗേയും ഈ വർഷം അവസാനം വിവാഹിതരാകും. അടുത്ത ഐപിഎല്‍ സീസണിനു ശേഷമായിരിക്കും വിവാഹമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ബന്ധുക്കള്‍ മാത്രമാകും വിവാഹത്തില്‍ പങ്കെടുക്കുക.
വിവാഹത്തിന്റെ ഒരുക്കങ്ങള്‍ ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് സാഗരിക പറയുന്നു. ഷോപ്പിങ് അടക്കമുള്ള കാര്യങ്ങള്‍ നടത്തിയിട്ടില്ലെന്നും സഹീറുമായുള്ള ബന്ധം നല്ല രീതിയിലാണ് പോകുന്നതെന്നും ഇവര്‍ പറഞ്ഞു.
തങ്ങൾ പ്രണയത്തിലാണെന്ന് സഹീറും സാഗരികയും സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയെങ്കിലും വിവാഹം എന്നാകുമെന്ന് വ്യക്തമാക്കിയിരുന്നില്ല.