ചൂതാട്ട കേന്ദ്രം സന്ദര്‍ശിച്ച മൊയിൻഖാനെതിരെ നടപടിയെടുത്തു

 പാകിസ്ഥാൻ ക്രിക്കറ്റ് ടീം , മൊയിൻഖാന്‍ , ലോകകപ്പ് ക്രിക്കറ്റ്
കറാച്ചി| jibin| Last Modified ബുധന്‍, 25 ഫെബ്രുവരി 2015 (10:20 IST)
പാകിസ്ഥാൻ ടീം ലോകകപ്പില്‍ തകര്‍ന്നടിയുന്നതിനിടെ ചീഫ് സെലക്ടറായ മൊയിൻഖാന്‍ ചൂതാട്ട കേന്ദ്രങ്ങളില്‍ സമയം ചെലവഴിച്ചതിനെ തുടര്‍ന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മൊയിൻഖാനോട് നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു.

ചില പാകിസ്ഥാൻ ചാനലുകളാണ് മൊയിൻഖാന്‍ ചൂതാട്ട കേന്ദ്രങ്ങള്‍ സന്ദർശിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. ഇന്ത്യയോട് തോറ്റതിന് പിന്നാലെ വെസ്റ്റ് ഇൻഡീസിനോട് ടീം 150 റണ്ണിന് തോറ്റ രാത്രിയിലാണ് മുൻ നായകൻ കൂടിയായ മൊയിൻഖാൻ ക്രൈസ്റ്റ് ചർച്ചിലെ ചൂതാട്ട കേന്ദ്രത്തിൽ അടിച്ചുപൊളിക്കാൻ പോയത്.

ഈ സാഹചര്യത്തില്‍ മോയിന്‍ഖാനെതിരെ പാകിസ്ഥാനില്‍ കടുത്ത പ്രതിഷേധം അലയടിച്ചിരുന്നു. തുടർന്നാണ് പാക് ക്രിക്കറ്റ് ബോർഡ് കടുത്ത തീരുമാനമെടുത്തത്. അദ്ദേഹത്തെ ചീഫ് സെലക്ടർ സ്ഥാനത്തുനിന്ന് പുറത്താക്കുമെന്ന് റിപ്പോര്‍ട്ട് പുറത്തു വരുന്നുണ്ട്. വിവാദങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന മൊയിൻഖാനെ പാക് ടീം മാനേജർ സ്ഥാനത്തുനിന്ന് ലോകകപ്പിന് മുമ്പ് മാറ്റിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :