രേണുക വേണു|
Last Modified ബുധന്‍, 17 സെപ്‌റ്റംബര്‍ 2025 (09:04 IST)
Pakistan vs UAE: ഏഷ്യ കപ്പില്‍ പാക്കിസ്ഥാന്‍ ഇന്ന് യുഎഇയെ നേരിടും. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക.
പാക്കിസ്ഥാനു ഇന്ന് ജീവന്‍മരണ പോരാട്ടമാണ്. ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരെ തീരുമാനിക്കുന്ന മത്സരമാണ് ഇന്ന് നടക്കുക. ജയിക്കുന്നവര്‍ സൂപ്പര്‍ ഫോറിലേക്ക് എത്തും.
ഗ്രൂപ്പ് എയില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പിച്ചു. നിലവില്‍ ഒരു ജയവും ഒരു തോല്‍വിയുമായി രണ്ടാം സ്ഥാനത്താണ് പാക്കിസ്ഥാന്‍.
യുഎഇ മൂന്നാം സ്ഥാനത്ത്. ഇന്ന് ജയിച്ചാല്‍ യുഎഇ മൂന്നാം സ്ഥാനത്തു നിന്ന് രണ്ടാം സ്ഥാനത്തേക്ക് കയറും. പാക്കിസ്ഥാന്‍ മൂന്നാം സ്ഥാനത്തും. ആദ്യ രണ്ട് സ്ഥാനക്കാരാണ് സൂപ്പര്‍ ഫോറിലേക്ക് പ്രവേശിക്കുക.