Kerala Blasters: കേരള ബ്ലാസ്റ്റേഴ്സ് വില്പനയ്ക്ക്? , കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ് സ്വന്തമാക്കിയേക്കും

ഐഎസ്എല്‍ തുടങ്ങാന്‍ വൈകുന്നത് ക്ലബിനെ പ്രതിസന്ധിയിലാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Kerala Blasters, Sale rumours, ISL,Indian Football,കേരള ബ്ലാസ്റ്റേഴ്സ്, വില്പന,ഐഎസ്എൽ,ഇന്ത്യൻ ഫുട്ബോൾ
അഭിറാം മനോഹർ| Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2025 (17:57 IST)
കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ മുഴുവന്‍ ഓഹരികളും നിലവിലെ ഉടമകള്‍ വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സമൂഹമാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരന്നത്. മാഗ്‌നം സ്‌പോര്‍ട്‌സ് ആണ് നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമകള്‍. ക്ലബിന്റെ 100 ശതമാനം ഓഹരികളും ഉടമകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഐഎസ്എല്‍ തുടങ്ങാന്‍ വൈകുന്നത് ക്ലബിനെ പ്രതിസന്ധിയിലാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം കേരളത്തിലെ ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പ് ക്ലബിനെ ഏറ്റെടുക്കാന്‍ താത്പര്യമറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല. 2014ല്‍ ക്ലബ് രൂപീകരിക്കുമ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, പ്രസാദ് പോട്ട്ലൂരി എന്നിവരായിരുന്നു ക്ലബ് ഉടമകള്‍. 2016ല്‍ നിമ്മഗഡ്ഡ പ്രസാദ്, നാഗാര്‍ജുന, ചിരഞജീവി, അല്ലു അരവിന്ദ് എന്നിവരടങ്ങിയ കണ്‍സോര്‍ഷ്യം ക്ലബിന്റെ 80 ശതമാനം ഓഹരികളും വാങ്ങിച്ചിരുന്നു. 2018ല്‍ സച്ചിന്‍ തന്റെ 20 ശതമാനം ഓഹരികളും കണ്‍സോര്‍ഷ്യത്തിന് കൈമാറി. ഈ കണ്‍സോര്‍ഷ്യമാണ് മാഗ്‌നം സ്‌പോര്‍ട്‌സായി മാറിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :