മാക്കേ|
സജിത്ത്|
Last Modified ഞായര്‍, 4 സെപ്‌റ്റംബര്‍ 2016 (15:15 IST)
ചതുര്‍രാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍
ഇന്ത്യ എ കിരീടം ചൂടി. കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയയെ 57 റണ്‍സിന് തകര്‍ത്തായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ എ ഉയര്‍ത്തിയ 267 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് എ ടീം 44.5 ഓവറില്‍ 209 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.
തകര്‍ച്ചയോടെയായിരുന്നു ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യ എ ടീമിന്റെ തുടക്കം. തുടര്‍ന്ന് 95 റണ്‍സെടുത്ത ഓപ്പണര്‍ മന്‍ദീപ് സിംഗിന്റെ ബാറ്റിങ്ങ് മികവാണ് നിശ്ചിത ഓവറില്‍ നാലുവിക്കറ്റിന് 266 റണ്‍സ് കുറിക്കാന്‍ ഇന്ത്യക്ക് സഹായകമായത്. 61 റണ്‍സുമായി മനീഷ് പാണ്ഡെയും 41 റണ്‍സുമായി ശ്രേയസ് അയ്യരും മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസീസ് എ ടീമിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. 35 ഓവറില്‍ നാലിന് 168 എന്ന ശക്തമായ നിലയാലായിരുന്നു ഓസീസ് എ ടീം. എന്നാല്‍ അടുത്ത ഒമ്പത് ഓവറിനുള്ളില്‍ വെറും നാല്‍പ്പത്തിയൊന്ന് റണ്‍സ് മാത്രമാണ് അവര്‍ക്ക് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്. 38 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ചഹാലാണ് ഓസീസിന്റെ നടുവൊടിച്ചത്.