ശാസ്‌ത്രിക്ക് മുമ്പില്‍ മിസ്‌ബയുടെ ശമ്പളം തുച്ഛം; പാക് പരിശീലകന്റെ ശമ്പളം പരസ്യമാക്കി

 pakistan , misbah ul haq , salary , ഇന്ത്യ , പാകിസ്ഥാന്‍ , മിസ്‌ബ , രവി ശാസ്‌ത്രി
കറാച്ചി| മെര്‍ലിന്‍ സാമുവല്‍| Last Modified വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (12:44 IST)
പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ഉടച്ചു വാര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്‍ നായകന്‍ മിസബ ഉള്‍ ഹഖ്
ടീമിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ചീഫ് സെലക്ടര്‍ - പരിശീലകന്‍ എന്നീ ഭാരിച്ച രണ്ട് ചുമതലകള്‍ അദ്ദേഹം വഹിക്കുന്നുണ്ട്.

പരിശീലകനും സെലക്ടറുമെന്ന നിലയില്‍ ഇരട്ട റോള്‍ വഹിക്കുന്ന മിസബയുടെ ശമ്പളമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചുമതലകള്‍ കൂടിയതോടെ പ്രതിഫലം വര്‍ദ്ധിച്ചോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് അദ്ദേഹം.

മുന്‍ പരിശീലകന് നല്‍കിയിരുന്ന പ്രതിഫലം എത്രയായിരുന്നോ, ആ പ്രതിഫലം തനിക്കും തന്നാല്‍ മതിയെന്ന് ഞാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനോട് പറഞ്ഞു. കൂടുതല്‍ ശമ്പളം ആവശ്യപ്പെട്ടിരുന്നില്ലെന്നും മിസ്‌ബ പറഞ്ഞു.

മിസ്‌ബയ്‌ക്ക് നല്‍കുന്ന പ്രതിഫലം എന്താണെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പ്രതിമാസം 28 ലക്ഷം രൂപയും വര്‍ഷം 3.4 കോടി രൂപയുമായിരിക്കും അദ്ദേഹത്തിന് ലഭിക്കുന്നതെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്‌ത്രിയെക്കാള്‍ വളരെ കുറഞ്ഞ ശമ്പളമാണ് മിസ്‌ബയ്‌ക്ക് ലഭിക്കുന്നതെന്ന് വ്യക്തമാണ്. പ്രതിവര്‍ഷം 9.5 കോടി മുതല്‍ 10 കോടി രൂപവരെയാണ് ശാസ്ത്രിയുടെ പ്രതിഫലം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :