കോഹ്‌ലിയും അനുഷ്‌കയും എല്ലാവരെയും പറ്റിക്കുകയാണോ ?, മുംബൈ ബാന്ദ്രയിലെ ഹക്കാസന്‍ റസ്‌റ്റോറന്റില്‍ എന്താണ് സംഭവിച്ചത് ?

കോഹ്‌ലിയും അനുഷ്‌കയും പ്രണയത്തിലാണ്

അനുഷ്‌ക ശര്‍മ്മ , വിരാട് കോഹ്‌ലി , ട്വന്റി-20 ലോകകപ്പ് , ക്രിക്കറ്റ് , ബോളിവുഡ്
മുംബൈ| jibin| Last Modified വ്യാഴം, 7 ഏപ്രില്‍ 2016 (14:42 IST)
ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള പ്രണയബന്ധം വീണ്ടും തളിരിട്ടതായി റിപ്പോര്‍ട്ട്. ട്വന്റി-20 ലോകകപ്പിന്‌ മുമ്പ്‌ ഇരുവരും പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും ലോകകപ്പിന്‌ ശേഷം ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിച്ചതും അനുഷ്‌കയെ വിമര്‍ശിക്കുന്ന ക്രിക്കറ്റ് ആരാധകരെ കോഹ്‌ലി ശാസിക്കുന്നതുമാണ് പുതിയ വാര്‍ത്തകള്‍ക്ക് കാരണമായത്.

അനുഷ്‌കയും കോഹ്‌ലിയും ഒരുമിച്ചുള്ള പുതിയ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മുംബൈ ബാന്ദ്രയിലെ ഹക്കാസന്‍ റസ്‌റ്റോറന്റില്‍ ഇരുവരും ഒരുമിച്ച്‌ ഡിന്നര്‍ കഴിച്ചതുമാണ് വാര്‍ത്തകള്‍ക്ക് ബലം കൂട്ടിയത്. ഇരുവരും ഒന്നിച്ച് ഡിന്നര്‍ കഴിക്കുന്ന വാര്‍ത്തകളറിച്ച് പാഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരുടെ മുന്നിലൂടെ തമാശകള്‍ പറഞ്ഞും ചിരിച്ചും കളിച്ചും ശാന്തരായി പുറത്തേക്ക് പോകുകയും ചെയ്‌ത അനുഷ്‌കയും കോഹ്‌ലിയും പഴയ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലായിരുന്നു പെരുമാറിയത്‌.

റെസ്‌റ്റോറന്റിന്‌ പുറത്തെത്തിയ ഇരുവരും അവരവരുടെ കാറുകളില്‍ കയറി പോകുകയും ചെയ്‌തു. പിന്നീട്‌ അനുഷ്‌ക്ക സല്‍മാന്റെയും സൊഹൈല്‍ ഖാന്റെയും വീട്ടിലേക്കാണ്‌ പോയത്‌. മാധ്യമപ്രവര്‍ത്തകര്‍ ചിത്രങ്ങള്‍ പകര്‍ത്തിയെങ്കിലും സംസാരിക്കാന്‍ ഇരുവരും തയാറായില്ല. ക്രിക്കറ്റ്‌ ബോളിവുഡ്‌ പ്രേമികളെ ഒരു പോലെ ഞെട്ടിച്ച ഇരുവരും പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ ഫെബ്രുവരിയിലായിരുന്നു പുറത്തു വന്നത്‌. പിന്നാലെ അനുഷ്‌കയെ വിമര്‍ശിച്ച് ക്രിക്കറ്റ് പ്രേമികളും കോഹ്‌ലിയുടെ ആരാധകരും രംഗത്തെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :