സിക്‌സടിക്കാനെങ്കിലും ഫിറ്റ്‌നസ് വേണം, പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലനം സൈന്യത്തിനൊപ്പം

അഭിറാം മനോഹർ| Last Modified ബുധന്‍, 6 മാര്‍ച്ച് 2024 (20:50 IST)
പാക് ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്‌നസ് പോരായ്മയില്‍ വിമര്‍ശനം ശക്തമാകുന്ന സാഹചര്യത്തിനിടെ പാക് ക്രിക്കറ്റ് താരങ്ങള്‍ സൈന്യത്തിനൊപ്പം പരിശീലനം നടത്തുമെന്ന് അറിയിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 8 വരെ പത്ത് ദിവസത്തെ ക്യാമ്പില്‍ പാക് ടീം സൈന്യത്തിനൊപ്പം പരിശീലനം നടത്തുമെന്നാണ് നഖ്‌വി അറിയിച്ചത്.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് അവസാനിച്ചതിന് ശേഷമാകും ക്യാമ്പ് ആരംഭിക്കുക. ക്യാമ്പില്‍ പങ്കെടുക്കുന്നതിലൂടെ താരങ്ങളുടെ ഫിറ്റ്‌നസ് മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് പിസിബി. പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ പാക് ക്രിക്കറ്റ് താരങ്ങളില്‍ ഒരാള്‍ക്ക് പോലും സ്റ്റാന്‍ഡിലേക്ക് പോകുന്ന തരത്തില്‍ സിക്‌സടിക്കാന്‍ സാധിച്ചില്ലെന്നും എന്നാല്‍ വിദേശതാരങ്ങള്‍ എളുപ്പത്തില്‍ ഇത് ചെയ്യുന്നതായും നഖ്‌വി പറയുന്നു. ഓരോ പാക് കളിക്കാരന്റെയും ഫിറ്റ്‌നസ് വേഗത്തില്‍ മെച്ചപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കണമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :