അനുബന്ധ വാര്‍ത്തകള്‍
- ആത്മവിശ്വാസം പകർന്ന് കോഹ്ലി മടങ്ങി, ഇനിയെല്ലാം രഹാനെയുടെ കയ്യിൽ; ടീമിൽ ഈ മാറ്റങ്ങൾ പ്രതീക്ഷിയ്ക്കാം !
- ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ തൊപ്പി ലേലത്തില്‍ വിറ്റു
- 2020: ധോണി യുഗത്തിന് അവസാനം
- മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന മുംബൈയിൽ അറസ്റ്റിൽ
- 'രാഹുലിനെ ഓപ്പണറാക്കണം, കൂടാതെ ഈ അഴിച്ചുപണികളും വേണം, മറിച്ചെങ്കിൽ 4-0ന് ഇന്ത്യ തോറ്റേയ്ക്കാം'
ആ വെടിക്കെട്ട് ബാറ്റ്സ്മാനെ ചെന്നൈ സ്വന്തമാക്കും, ആരാധകർക്ക് പ്രതീക്ഷ നൽകി സ്റ്റീഫൻ ഫ്ലെമിങ്
ഐപിഎല്ലിന്റെ അടുത്ത സീസണിന് ഒരുങ്ങുന്ന ചെന്നൈക്ക് ആവേശം നൽകുന്ന വാർത്തയുമായി ചെന്നൈ സൂപ്പർ കിംഗ്‌സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ ന്യൂസിലൻഡിന്റെ വെടിക്കെട്ട് ബാറ്റ്സ്മാനായ ടിം സീഫർട്ടിനെ ചെന്നൈ സൂപ്പർ കിംഗ്‌സ് വാങ്ങിയേക്കുമെന്ന സൂചനയാണ് താരം നൽകിയത്.
കഴിഞ്ഞ ഐപിഎൽ സീസണിൽ ന്യൂസിലൻഡിന്റെ ബ്രണ്ടൻ മക്കല്ലം നയിച്ച കൊൽക്കത്ത ടീമിന്റെ ഭാഗമായിരുന്നു സീഫർട്ട്. അടുത്ത ഐപിഎൽ സീസണിൽ ചെന്നൈയെ പോലെ പല ടീമുകളും സീഫർട്ടിനെ നോട്ടമിട്ടിട്ടുണ്ടെന്നും ഫ്ലെമിങ് പറഞ്ഞു.
കഴിഞ്ഞ ദിവസം അവസാനിച്ച ന്യൂസിലൻഡ്- പാകിസ്ഥാൻ ടി20 പരമ്പരയിലെ ടോപ് സ്കോററായിരുന്നു സീഫർട്ട്. പരമ്പരയിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ 139.68 സ്ട്രൈക്ക് റേറ്റിൽ 176 റൺസാണ് ഇരുപത്തിയാറുകാരനായ വിക്കറ്റ് കീപ്പിങ് താരം സ്വന്തമാക്കിയത്.