പാണ്ഡ്യയ്‌ക്കും രാഹുലിനും ആശ്വാസവാര്‍ത്ത; താരങ്ങളുടെ വിലക്ക് നീങ്ങി

 kl rahul , team india , cricket , BCCI , hardik pandya , ബിസിസിഐ , ഹാര്‍ദിക്ക് പാണ്ഡ്യ , സുപ്രീംകോടതി , കെഎല്‍ രാഹുല്‍
ന്യൂഡൽഹി| Last Updated: വ്യാഴം, 24 ജനുവരി 2019 (19:47 IST)
ഒരു സ്വകാര്യം ടെലിവിഷന്‍ ചാനലില്‍ സ്‌ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി കുരുക്കിലായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക്ക് പാണ്ഡ്യയ്‌ക്കും കെഎല്‍ രാഹുലിനും ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു.

സുപ്രീംകോടതി നിയോഗിച്ച പുതിയ അമിക്കസ് ക്യൂറി പിഎസ് നരസിംഹയുമായി ആലോചിച്ചാണ് ബിസിസിഐയുടെ നടപടി. വിലക്ക് നീക്കിയ ഉത്തരവ് നിലവിൽ വന്നതായി ബിസിസിഐ അറിയിച്ചു.

വിലക്ക് നീങ്ങിയതോടെ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന പരമ്പരയിലേക്ക് താരങ്ങളെ പരിഗണിച്ചേക്കും. പാണ്ഡ്യ ന്യൂസീലന്‍ഡ് പര്യടനത്തിലുള്ള ടീമിനൊപ്പം ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന്റെ ടെലിവിഷൻ പരിപാടിയായ ‘കോഫി വിത്ത് കരണി’ൽ പങ്കെടുക്കുമ്പോൾ നടത്തിയ പരാമർങ്ങളാണ് വിവാദമായത്.

നിരവധി സ്‌ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇക്കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നായിരുന്നു ഹര്‍ദ്ദിക് വെളിപ്പെടുത്തിയത്. തന്റെ പോക്കറ്റില്‍ നിന്ന് 18 വയസിനുള്ളില്‍ പിതാവ് കോണ്ടം കണ്ടെത്തിയെന്നായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :