India vs New Zealand 2nd ODI Scorecard: രോഹിത്തിന്റെ തീരുമാനം ഫലം കണ്ടു, 100 കടക്കാന്‍ പാടുപെട്ട് കിവീസ്, ആറ് വിക്കറ്റുകള്‍ നഷ്ടമായി

കിവീസിന്റെ തുടക്കം തകര്‍ച്ചയിലൂടെയായിരുന്നു

രേണുക വേണു| Last Modified ശനി, 21 ജനുവരി 2023 (15:13 IST)

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ പിടിമുറുക്കി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് ആറ് വിക്കറ്റുകള്‍ നഷ്ടമായി. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സാണ് കിവീസ് നേടിയിരിക്കുന്നത്. ഗ്ലെന്‍ ഫിലിപ്പ്‌സും മിച്ചല്‍ സാന്റ്‌നറുമാണ് ക്രീസില്‍.

കിവീസിന്റെ തുടക്കം തകര്‍ച്ചയിലൂടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് പിറക്കും മുന്‍പ് ഓപ്പണര്‍ ഫിന്‍ അലന്റെ വിക്കറ്റ് നഷ്ടമായി. പിന്നീട് വന്നവരെല്ലാം രണ്ടക്കം കാണാതെ പുറത്തായി. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :