ഒടുവിൽ ‘സ്ഥിര തലവേദനയ്ക്ക്’ പര്യവസാനം? പന്ത് പുറത്തേക്ക്, സഞ്ജു അകത്തേക്ക്!

എസ് ഹർഷ| Last Modified ശനി, 21 സെപ്‌റ്റംബര്‍ 2019 (09:22 IST)
ഒരിക്കൽ കൂടി മോശം ഷോട്ടിനു ശ്രമിച്ച് ആരാധകരുടെയും സെലക്ടർമാരുടെയും കണ്ണിലെ കരടായി മാറിയിരിക്കുകയാണ് മഹേന്ദ്ര സിംഗ് ധോണിയുടെ പകരക്കാരനെന്ന് വാഴ്ത്തപ്പെട്ട യുവതാരം ഋഷഭ് പന്ത്. പന്തിനായി അവസരങ്ങൾ ഒരുപാട് നൽകിയിരുന്നു. എന്നാൽ, ഒന്നും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ യുവതാരത്തിനായിട്ടില്ല.

ഈ കളി തന്നെയാണ് പന്ത് പുറത്തെടുക്കുന്നതെങ്കിൽ അധികം നാൾ ഇങ്ങനെ കളിക്കേണ്ടി വരില്ല എന്ന സൂചന സെലക്ടർമാരും, ക്യാപ്റ്റനും, കോച്ചും പല തവണ പരസ്യമായും രഹസ്യമായും പന്തിനു വാണിംഗ് നൽകി കഴിഞ്ഞതാണ്. ഏതായാലും ആ കാര്യത്തിൽ ഉടൻ തീരുമാനമാകും. പന്തിനു പകരം ഇറങ്ങുന്നത് മലയാളി താരം സഞ്ജു വി സാംസൺ ആണെന്നാണ് സൂചനകൾ.

സഞ്ജുവിന്റെ പേര് എടുത്തു പറഞ്ഞ് പന്തിനെതിരെ മുഖ്യ സെലക്‍ടര്‍ എംഎസ് കെ പ്രസാദ് ആരോപണം ഉന്നയിച്ചതോടെ ലോട്ടറി അടിച്ചിരിക്കുന്നത് മലയാളികൾക്കാണ്. സഞ്ജുവും, ഇഷാൻ കിഷനും മികവ് കാട്ടുന്ന യുവതാരങ്ങളാണെന്നായിരുന്നു പ്രസാദിന്റെ മറുപടി. വിക്കറ്റിന് പിന്നിലും മുന്നിലും സഞ്ജു മികച്ച ഓപ്‌ഷനാണെന്ന അഭിപ്രായം പലയിടങ്ങളിൽ നിന്നും ഉയർന്നു വരുന്ന സാഹചര്യത്തിലാണ് മുഖ്യ സെലക്ടറും സഞ്ജുവിനെ അനുകൂലിച്ച് സംസാരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :