1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Nathan Lyon out from ashes

നഥാൻ ലിയോൺ ആഷസിൽ നിന്നും പുറത്ത്

ആഷസ്
ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍ ആഷസില്‍ നിന്നും പുറത്ത്. ടോഡ് മര്‍ഫിയാകും ലിയോണിന് പകരം ആഷസില്‍ ഇനി ഓസീസ് സ്പിന്‍ അറ്റക്കാഇനെ നയിക്കുക. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഫീല്‍ഡിങ്ങിനിടെയായിരുന്നു ലിയോണിന് പരിക്കേറ്റത്.
 
റിസര്‍വ് ബാറ്ററായ മാത്യു റെന്‍ഷോയെയും ഓസ്‌ട്രേലിയ ആഷസ് സ്‌ക്വാഡില്‍ നിന്നും റിലീസ് ചെയ്തിട്ടുണ്ട്. പുതുക്കിയ 16 കളിക്കാരുടെ ടീമില്‍ പകരക്കാരെ ഉള്‍പ്പെടുത്തിയിട്ടില്ല. ആഷസ് പരമ്പരയിലെ ആദ്യ 2 മത്സരങ്ങള്‍ വിജയിച്ച ഓസ്‌ട്രേലിയ പരമ്പരയില്‍ 20ന് മുന്‍പിലാണ്. ഇതിനിടെയാണ് ലിയോണ്‍ പരിക്കേറ്റ് മടങ്ങുന്നത്. ലിയോണിന്റെ അഭാവം ഓസീസിന് ബാധിക്കുമോ എന്നത് വരും മത്സരങ്ങളില്‍ വ്യക്തമാകും.
 
അടുത്ത ലേഖനം
ബംഗ്ലാദേശ് പര്യടനം: മലയാളി താരം മിന്നുമണി ഇന്ത്യൻ വനിതാ ടീമിൽ