ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 10 ഡിസംബര്‍ 2014 (19:05 IST)
ഐപിഎല്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍
ബിസിസിഐ തെരഞ്ഞെടുപ്പ് ജനുവരി 31വരെ നടത്താന്‍ പാടില്ലെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശിച്ചു.
മുന്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്‍ ഉള്‍പ്പെട്ട ഐപിഎല്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതി ഇത്തരത്തില്‍ ഉത്തരവ് ഇറക്കിയത്. ഈ മാസം 17നായിരുന്നു തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ബിസിസിഐ അധ്യക്ഷസ്ഥാനത്തേക്കു മല്‍സരിക്കാന്‍ നേരത്തെ എന്‍ ശ്രീനിവാസന്‍ സുപ്രീകോടതിയുടെ അനുമതി തേടിയിരുന്നു.
താന്‍ തെരഞ്ഞെടുക്കപ്പെട്ടാലും വാതുവെപ്പില്‍ ക്ളീന്‍ചിറ്റ് ലഭിക്കുന്നതുവരെ ഐപിഎല്‍ ഗവേണിങ് കൌണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ശ്രീനിവാസന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ബിസിസിഐയ്ക്കു മേലുള്ള ജനങ്ങളുടെ വിശ്വാസം പുനസ്ഥാപിച്ചില്ലെങ്കില്‍ ക്രിക്കറ്റ് അധഃപതിക്കുമെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.