വാതുവെപ്പ്: ബിസിസിഐയ്ക്കും ശ്രീനിവാസനും നേരെ കോടതി

 ഐപിഎൽ വാതുവെപ്പ് , ബിസിസിഐ , എന്‍ ശ്രീനിവാസന്‍
ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 8 ഡിസം‌ബര്‍ 2014 (18:29 IST)
ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് ബിസിസിഐയ്ക്കും മുന്‍ അധ്യക്ഷന്‍ എന്‍ ശ്രീനിവാസനും നേരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി വീണ്ടും രംഗത്ത്. ബിസിസിഐയുടെ ഉന്നത സ്ഥാനത്തുള്ളവര്‍ സംശുദ്ധരായിരിക്കണമെന്നും. അഴിമതിയുമായി ബന്ധപ്പെട്ട് എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും. അഴിമതി തുടച്ചു നീക്കാന്‍ ബിസിസിഐ മുന്നിട്ട് ഇറങ്ങണമെന്നും കോടതി നിരീക്ഷിച്ചു.

ശ്രീനിവാസന് മറ്റ് താല്‍പ്പര്യങ്ങള്‍ ഒന്നുമില്ലെന്ന ബിസിസിഐയുടെ വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും. ബിസിസിഐ അടിമുടി കുറ്റ വിമുക്തമാകണമെന്നും കോടതി വ്യക്തമാക്കി. ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് ഒന്നും ചെയ്യുന്നില്ലെന്നും. കഴിഞ്ഞ ആറു മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നുള്ള തമാശ തുടരുകയാണെന്നും, കേസിന്റെ വിചാരണ ഇനിയൊരു ദിവസത്തേക്ക് മാറ്റി വയ്ക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ഈ സാഹചര്യത്തില്‍ പ്രതിദിന വാദം തുടങ്ങുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയതോടെ ചൊവ്വാഴ്ച വാദങ്ങൾ അവതരിപ്പിക്കാമെന്ന് പ്രോസിക്യൂട്ടർ അറിയിക്കുകയായിരുന്നു. ആറു ഗ്രൂപ്പുകളയാണ് കേസിലുൾപ്പെട്ടവരുടെ പേരുകൾ പൊലീസ് കോടതിക്ക് നൽകിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :