1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Mumbai Indians celebration

Mumbai Indians: ആകാശിനെ വാരിപ്പുണര്‍ന്ന് രോഹിത്, കസേരയില്‍ നിന്ന് ചാടിയെഴുന്നേറ്റ് സച്ചിന്‍; മുംബൈ ക്യാപിലെ വിജയാഘോഷം (വീഡിയോ)

Mumbai Indians celebration
Mumbai Indians: എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 81 റണ്‍സിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ലഖ്നൗ 16.3 ഓവറില്‍ 101 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് നേടിയ ആകാശ് മദ്‌വാളിന്റെ പ്രകടനമാണ് മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായത്. 
മത്സരശേഷമുള്ള മുംബൈ ഇന്ത്യന്‍സ് ക്യാംപിന്റെ വിജയാഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആകാശ് മദ്‌വാളിനെ വാരിപ്പുണരുന്ന നായകന്‍ രോഹിത് ശര്‍മ അടക്കമുള്ള മുംബൈ താരങ്ങളെ വീഡിയോയില്‍ കാണാം. മുംബൈ ഇന്ത്യന്‍സിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗമായ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഡഗ്ഔട്ടിലെ സീറ്റില്‍ നിന്ന് ചാടിയെഴുന്നേറ്റ് ടീമിനെ അഭിനന്ദിക്കുന്നു. ഫ്രാഞ്ചൈസി ഉടമകളായ ആകാശ് അംബാനിയും നിത അംബാനിയും ആഘോഷത്തില്‍ പങ്കുചേരുന്നു. 
 
അടുത്ത ലേഖനം
IPL 2023 Final: ആരാധകര്‍ കാത്തിരിക്കുന്നു ചെന്നൈ-മുംബൈ ഫൈനലിനായി...!