അനുബന്ധ വാര്‍ത്തകള്‍
- Akash Madhwal: രോഹിത് ശര്‍മ കണ്ടെത്തിയ മാണിക്യം, ക്രിക്കറ്റിന് എഞ്ചിനീയറിങ് പുല്ലുപോലെ വലിച്ചെറിഞ്ഞു; റിഷഭ് പന്തിന്റെ സുഹൃത്തായ ആകാശ് മദ്വാളിനെ കുറിച്ച് അറിയാം
- Lucknow Super Giants: തുടര്‍ച്ചയായ രണ്ടാം സീസണിലും ലഖ്നൗ എലിമിനേറ്ററില്‍ പുറത്ത്
- ഫീൽഡ് നിയന്ത്രിക്കുന്നതിൽ ധോനി ഒരു മാസ്റ്ററാണ്: രവി ശാസ്ത്രി
- ആ രാത്രി എം എസ് ഞങ്ങൾക്ക് മുന്നിൽ നിന്ന് കരഞ്ഞു, വികാരാധീനനായി, ഇതേ പറ്റി ആർക്കും അറിയില്ല: ഹർഭജൻ
- Dhoni: ഇന്ത്യൻ പ്രീമിയർ ലീഗ് സംഘടിപ്പിച്ചിരിക്കുന്നത് തന്നെ ധോനിക്ക് വേണ്ടിയാണ്: ആകാശ് ചോപ്ര
IPL 2023 Final: ആരാധകര്‍ കാത്തിരിക്കുന്നു ചെന്നൈ-മുംബൈ ഫൈനലിനായി...!
IPL 2023: ഐപിഎല്ലില്‍ വീണ്ടും എല്‍-ക്ലാസിക്കോ ഫൈനല്‍ വരുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഐപിഎല്ലില്‍ ഏറ്റവും മികച്ച ഫ്രാഞ്ചൈസികളായ ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും ഫൈനലിലെത്താനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.
ഒരു വിജയം അകലെ മാത്രമാണ് മുംബൈയുടെ ഫൈനല്‍ മോഹം. രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചാല്‍ മുംബൈ ഇന്ത്യന്‍സിന് ഫൈനലിലെത്താന്‍ സാധിക്കും. വെള്ളിയാഴ്ചയാണ് രണ്ടാം ക്വാളിഫയര്‍. ഇതില്‍ മുംബൈ ജയിച്ചാല്‍ ആരാധകര്‍ കാത്തിരിക്കുന്നതുപോലെ എല്‍-ക്ലാസിക്കോ ഫൈനല്‍ കാണാം. ഞായറാഴ്ചയാണ് ഫൈനല്‍ നടക്കുക.