അഭിറാം മനോഹർ|
Last Modified വ്യാഴം, 2 നവംബര്‍ 2023 (21:08 IST)
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും അണ്ടര്‍ റേറ്റഡ് ആയ പേസര്‍മാരില്‍ ഒരാളാണെന്ന് മുന്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റീവ് ഹാര്‍മിസണ്‍. ഹാരിസ് റൗഫ് എങ്ങനെയാണോ ഷഹീന്‍ അഫ്രീദിയുടെ നിഴലിലാകുന്നത് അതുപോലെയാണ് ഇന്ത്യന്‍ ടീമില്‍ ഷമിയുടെ സ്ഥാനമെന്ന് ഹാര്‍മിസണ്‍ പറയുന്നു.
ഓഫ്സ്റ്റമ്പില്‍ നിന്ന് പന്ത് ചലിപ്പിക്കാനുള്ള ഷമിയുടെ കഴിവ് അത്ഭുതകരമാണെന്ന് പറഞ്ഞ ഹാര്‍മിസണ്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയെയും പുകഴ്ത്തി. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ബുമ്രയ്ക്ക് സാധിക്കുന്നുണ്ട്. ഇത് മറ്റ് ബൗളര്‍മാര്‍ക്ക് സഹായകമാകും. ഓസ്‌ട്രേലിയയില്‍ തന്റെ പ്രതാപകാലത്ത് മിച്ചല്‍ സ്റ്റാര്‍ക്ക് അങ്ങനെയായിരുന്നു. ഹാര്‍മിസണ്‍ പറഞ്ഞു.