ധോണി എന്നും പ്രചോദനം, തികഞ്ഞ രാജ്യസ്നേഹി: കോട്ട്‌റെല്‍ തുറന്നുപറയുന്നു!

Sheldon Cottrell, MS Dhoni, Team India, ഷെല്‍ഡന്‍ കോട്ട്‌റെല്‍, എം എസ് ധോണി, ടീം ഇന്ത്യ
മുംബൈ| Last Modified തിങ്കള്‍, 29 ജൂലൈ 2019 (14:56 IST)
വെസ്റ്റിന്‍ഡീസ് പര്യടനത്തിന് തിരിക്കുന്ന ടീം ഇന്ത്യയില്‍ മഹേന്ദ്രസിംഗ് ധോണി ഉള്‍പ്പെടുന്നില്ല എന്നത് ധോണി ആരാധകര്‍ക്ക് ചെറിയ നിരാശ നല്‍കുന്നതാണ്. എന്നാല്‍ ധോണി അവധിയെടുത്തത് സൈനികസേവനത്തിനാണ് എന്നത് ആലോചിക്കുമ്പോള്‍ ആരോധകര്‍ ഏവരും ആവേശത്തിലുമാണ്.

ധോണി തനിക്ക് എന്നും പ്രചോദനമാണെന്നും അദ്ദേഹം തികഞ്ഞ രാജ്യസ്നേഹിയാണെന്നും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റര്‍ ഷെല്‍ഡന്‍ കോട്ട്‌റെല്‍ ട്വീറ്റ് ചെയ്തതാണ് കായികലോകത്തെ ഇപ്പോഴത്തെ പ്രധാനവാര്‍ത്ത. ധോണി തങ്ങള്‍ക്കെതിരെ കളിക്കാന്‍ വരുന്നില്ല എന്നത് ഓരോ വിന്‍ഡീസ് താരത്തിനും ആശ്വാസകരമായ വാര്‍ത്തയാണ്. എന്നാല്‍ രാജ്യസ്നേഹത്തിന്‍റെ കാര്യത്തില്‍ ധോണിയെ മാതൃകയാക്കണമെന്നാണ് ഇപ്പോള്‍ അവരും പറയുന്നത്.

കശ്മീരിലായിരിക്കും ധോണിയുടെ സൈനിക സേവനം. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലെഫ്റ്റനന്‍റ് കേണലായ എം എസ് ധോണി ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 15 വരെയാണ് കശ്മീരില്‍ സേവനമനുഷ്ഠിക്കുക. ആ സമയത്ത് സൈനികര്‍ക്കൊപ്പമായിരിക്കും താമസം.

രാജ്യത്തെ സംരക്ഷിക്കുക എന്നതായിരിക്കും ഒരു സൈനികന്‍ എന്ന നിലയില്‍ ധോണിയുടെ ചുമതലയെന്ന് കരസേനാ മേധാവി ബിപി റാവത്ത് വ്യക്തമാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :