ധോണി വിരമിക്കാനൊരുങ്ങി, തടഞ്ഞത് കോഹ്‌ലി; റിപ്പോര്‍ട്ട് പുറത്ത്

 kohli , dhoni , team india , world cup , മഹേന്ദ്ര സിംഗ് ധോണി , ധോണി , വിരാട് കോഹ്‌ലി , ലോകകപ്പ്
ന്യൂഡല്‍ഹി| Last Modified ബുധന്‍, 24 ജൂലൈ 2019 (11:29 IST)
സൂപ്പര്‍താരം മഹേന്ദ്ര സിംഗ് ധോണിയുമായി ബന്ധപ്പെട്ട വിരമിക്കല്‍ വാര്‍ത്തകളില്‍ പ്രതികരിക്കാന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി തയ്യാറായിരുന്നില്ല. ധോണിയെ ടീമില്‍ നിലനിര്‍ത്താന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന താരങ്ങളിലെ പ്രമുഖനാണ് കോഹ്‌ലി. ഏതു പ്രതിസന്ധിയിലും കൈപിടിച്ചു കയറാന്‍ മുന്‍ നായകനിലൂടെ കഴിയുമെന്നാണ് ക്യാപ്‌റ്റന്റെ വിശ്വാസം.

ഈ ബന്ധം അടുത്ത ട്വന്റി-20 ലോകകപ്പ് വരെ തുടരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വിരമിക്കാന്‍ തീരുമാനമുണ്ടായിരുന്ന ധോണിയെ ആ നീക്കത്തില്‍ നിന്നും പിന്തിരിപ്പിച്ചതാണ് കോഹ്‌ലിയാണ്.

ധോണിക്ക് ഇപ്പോഴും പൂര്‍ണ കായികക്ഷമതോടെ കളിക്കാന്‍ കഴിയുമെന്നും ട്വന്റി-20 ലോകകപ്പ് വരെ അദ്ദേഹം ടീമില്‍ ഉണ്ടാകുമെന്നുമാണ് ക്യാപ്‌റ്റന്‍ മാനേജ്‌മെന്റിനെ ധരിപ്പിച്ചത്.

ഋഷഭ് പന്തിനെ മികച്ച വിക്കറ്റ് കീപ്പറാക്കണമെങ്കില്‍ ധോണിക്കൊപ്പം യുവതാരം കളിക്കണം. ട്വന്റി-20 ലോകകപ്പ് വരെ അതിനുള്ള സമയമാണ്. ഏതെങ്കിലും ഘട്ടത്തില്‍ പന്തിന് പരുക്കേറ്റാല്‍ മറ്റൊരു വിക്കറ്റ് കീപ്പറെ ഉടന്‍ കണ്ടെത്താന്‍ കഴിയില്ല. ധോണി ഒപ്പമുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ ഭയക്കേണ്ടതില്ലെന്നും കോഹ്‌ലി മാനേജ്‌മെന്റിനെ അറിയിച്ചു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :