ക്യാമറ കണ്ണുകളില്‍ നിന്ന് സിവയെ മറച്ചു പിടിച്ച് ധോണി

റാഞ്ചി| jibin| Last Modified ഞായര്‍, 5 ഏപ്രില്‍ 2015 (14:41 IST)

ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഭാര്യ സാക്ഷിയ്‌ക്കും മകള്‍ സിവയ്‌ക്കുമൊത്ത് റാഞ്ചി വിമാനത്താവളത്തില്‍ എത്തിയെങ്കിലും സിവയുടെ ഫോട്ടോ ആദ്യമായി ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച ഫോട്ടോഗ്രാഫര്‍മാര്‍ക്ക്‌ നിരാശ. പ്രത്യേക ബാഗില്‍ കിടത്തിയിരിക്കുകയായിരുന്ന സിവയുടെ മുഖം ധോണി വിദഗ്ദ്ധമായി കൈകൊണ്ട് മറച്ച് പിടിക്കുകയായിരുന്നു. ഇതോടെ
പുറംലോകം കണ്ടിട്ടില്ലാത്ത സിവയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച പപ്പരാസികള്‍ നിരാശരായി മടങ്ങി.

ഇന്ത്യന്‍ താരം സുരേഷ്‌ റെയ്‌നയുടെ വിവാഹചടങ്ങില്‍ പങ്കെടുത്തശേഷമാണ്‌ ധോണിയും സാക്ഷിയും മകളും റാഞ്ചി വിമാനത്താവളത്തിലെത്തിയത്‌. മകളെ നോക്കുന്നതിനും പരിചരിക്കുന്നതിനുമായി ഒരു സഹായിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ധോണിയും സാക്ഷിയും മകളെ ഹോട്ടല്‍മുറിയിലാക്കിയാണ് പോയത്. നേരത്തെ മകള്‍ പിറന്ന വിവരം അറിഞ്ഞിട്ടും ഓസ്‌ട്രേലിയയില്‍ നടന്ന ലോകകപ്പിനിടയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറാകാതിരുന്ന ഇന്ത്യന്‍ നായകന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ( ചിത്രത്തിന് കടപ്പാട്- ഏഷ്യാനെറ്റ് ന്യൂസ്)


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :