ട്വന്റി-20ലോകകപ്പ് ഇന്ത്യക്കായിരിക്കും; സ്വന്തം നാട്ടില്‍ അവരെ തോല്‍‌പ്പിക്കുക വിഷമകരം- സ്‌മിത്ത്

ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നത് അവര്‍ക്ക് ഗുണം ചെയ്യും

മഹേന്ദ്ര സിംഗ് ധോണി , ട്വന്റി-20ലോക കപ്പ് , ഓസ്‌ട്രേലിയ , സ്‌റ്റീവ് സ്‌മിത്ത്
സിഡ്‌നി| jibin| Last Updated: ഞായര്‍, 28 ഫെബ്രുവരി 2016 (17:09 IST)
ട്വന്റി-20 ലോകകപ്പില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തുകയെന്നത് വിഷമകരമായിരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്ത്. ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നത് അവര്‍ക്ക് ഗുണം ചെയ്യും. ഇന്ത്യന്‍ കാലാവസ്ഥയില്‍ അവരെ പരാജയപ്പടുത്തക എളുപ്പമല്ലെന്നും ഓസീസ് നായകന്‍ പറഞ്ഞു.

ഇന്ത്യയില്‍വച്ച് ട്വന്റി-20 ലോക കിരീടം ചൂടുകയെന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ്. എന്നാല്‍ അത് ഒരിക്കലും എളുപ്പാമാകില്ല. ക്ലേശകരമായ കാര്യമായിരിക്കും ഇന്ത്യയെ അവരുടെ നാട്ടില്‍ തോല്‍‌പ്പിക്കുക എന്നത്. ഒരു താരം വിചാരിച്ചാല്‍ മതി ട്വന്റി-20യില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയാം. എല്ലാ അര്‍ഥത്തിലും ട്വന്റി-20 ലോകകപ്പ് ജയത്തിന് കൂടുതല്‍ സാധ്യത ഇന്ത്യക്കാവുമെന്നും സ്‌മിത്ത് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :