അഭിറാം മനോഹർ|
Last Modified വെള്ളി, 28 ജനുവരി 2022 (15:57 IST)
ഐപിഎൽ മെഗാതാരലേലത്തിന് മുന്നോടിയായി സിഎസ്‌കെ നായകൻ എംഎസ് ധോനി ചെന്നൈയിലെത്തി. ഫെബ്രുവരി 12, 13 തിയതികളില്‍ നടക്കുന്ന ലേലത്തില്‍ താരങ്ങളെ വിളിക്കാന്‍ ധോണിയും ഉണ്ടാവുമെന്നാണ് അറിയുന്നത്.
ക്യാപ്‌റ്റൻ എന്നതിന് പുറമെ താരങ്ങളെ തിരെഞ്ഞെടുക്കുന്നതിന്റെ കാര്യത്തിലും ഇക്കുറി ധോനിയുണ്ടാകും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയെ ഇക്കുറി രവീന്ദ്ര ജഡേജയായിരിക്കും നയിക്കുക എന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മൊയീന്‍ അലി, റുതുരാജ് ഗെയ്കവാദ് എന്നിവരേയും ടീം നിലനിര്‍ത്തിയിട്ടുണ്ട്. 48 കോടിയാണ് ഇനി ചെന്നൈയുടെ പോക്കറ്റിലുള്ളത്.