ധോണിയോട് മുട്ടാന്‍ നില്‍ക്കേണ്ട; മഹിക്കായി വാദിക്കാന്‍ ഇതിഹാസം നേരിട്ടിറങ്ങി - വിമര്‍ശകര്‍ അമ്പരന്നു

ധോണിക്കായി വാദിക്കാന്‍ ഇതിഹാസം നേരിട്ടിറങ്ങി - വിമര്‍ശകര്‍ അമ്പരന്നു

   Shane Warne , MS Dhoni , IPL cricket , Dhoni , team india , cricket , Australion cricket , Steve smith , മഹേന്ദ്ര സിംഗ് ധോണി , ഐപിഎല്‍ , ധോണി , സൗരവ് ഗാംഗുലി , വീരേന്ദ്രര്‍ സെവാഗ് , ഷെയിന്‍ വോണ്‍ , സെവാഗ് , ധോണിയുടെ ഫോം
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 18 ഏപ്രില്‍ 2017 (16:09 IST)
ഐപിഎല്ലിലെ മോശം പ്രകടനത്തിന്റെ പേരില്‍ മഹേന്ദ്ര സിംഗ് ധോണി പഴികള്‍ ഏറ്റവാങ്ങുകയാണ്. പൂനെ ടീമില്‍ തുടരുന്ന മോശം ഫോമാണ് അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിന് കാരണമായത്.

വിമര്‍ശനങ്ങള്‍ ശക്തമായതോടെ ധോണിക്ക് പിന്തുണയുമായി ഓസ്‌ട്രേലിയന്‍ സ്‌പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍ രംഗത്തെത്തി. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും മനോഹരമായ പ്രകടനം പുറത്തെടുത്ത ധോണിക്ക് ഒരാളുടെ മുന്നിലും ഒന്നും തെളിയിക്കാനില്ല. നിലവിലെ ആക്ഷേപങ്ങള്‍ അസംബന്ധമാണെന്നും വോള്‍ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.

മികച്ച ക്യാപ്‌റ്റനും മറ്റ് താരങ്ങളെ പ്രചോദിപ്പിക്കുന്നതില്‍ മികവുള്ള വ്യക്തികൂടിയാണ് ധോണി. ഇക്കാര്യങ്ങളില്‍ നിങ്ങള്‍ക്ക് എന്നോട് യോജിക്കാന്‍ സാധിക്കുമോ എന്നും വോണ്‍ തന്റെ പോസ്‌റ്റിലൂടെ ചോദിക്കുന്നു.

ധോണിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സൗരവ് ഗാംഗുലിയാണ് തുടക്കമിട്ടത്. പിന്നാലെ ധോണി വിരുദ്ധര്‍ മഹിക്കെതിരെ രംഗത്തുവന്നതോടെ ചര്‍ച്ച സജീവമായി. ഇതേത്തുടര്‍ന്ന് ധോണിക്ക് പിന്തുണയുമായി വീരേന്ദ്രര്‍ സെവാഗ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :