ആദ്യം ദിനം വീണത് 13 വിക്കറ്റ്, റെക്കോർഡ് ബുക്കിൽ ഇടം നേടി മോട്ടേരയിലെ പിങ്ക് ബോൾ ടെസ്റ്റ്

അഭിറാം മനോഹർ| Last Modified വ്യാഴം, 25 ഫെബ്രുവരി 2021 (13:39 IST)
റെക്കോർഡ് ബുക്കിൽ ഇടം നേടി മോട്ടരയിലെ പിങ്ക്‌ബോൾ ടെസ്റ്റ്. മോട്ടേരയിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 13 വിക്കറ്റുകളാണ് ആദ്യ ദിനം തന്നെ വീണത്. ഇത് നാലാം തവണയാണ് ഒരു ടെസ്റ്റിൽ ആദ്യ ദിനത്തിൽ തന്നെ 13 വിക്കറ്റുകൾ വീഴുന്നത്. എന്നാൽ ഏറ്റവും കുറവ് റൺസ് സ്കോർ ചെയ്യുകയും 13 വിക്കറ്റ് വീഴുകയും ചെയ്‌തതോടെയാണ് റെക്കോർഡ് ബുക്കിൽ ഇടം നേടിയിരിക്കുന്നത്.

മോട്ടേരയിലെ ആദ്യ ദിനത്തിൽ 13 വിക്കറ്റുകൾ വീണപ്പോൾ 211 റൺസാണ് രണ്ട് ടീമുകളും കൂടി നേടിയത്. 2018ൽ ഓക്‌ലൻഡിൽ നടന്ന ഇംഗ്ലണ്ട്-ന്യൂസിലൻഡ് പിങ്ക് ബോൾ ടെസ്റ്റിലും ആദ്യ ദിനം 13 വിക്കറ്റുകൾ വീണിരുന്നു. 233 റൺസാണ് അന്ന് ആദ്യ ദിനം സ്കോർ ചെയ്‌തത്. മത്സരത്തിൽ ആറ് വിക്കറ്റുകൾ വീഴ്‌ത്തിയ അക്‌സർ പട്ടേലാണ് ഇംഗ്ലണ്ടിനെ തറപറ്റിച്ചത്. 21.4 ഓവറിൽ 38 റൺസ് മാത്രം വഴങ്ങിയായിരുന്നു അക്‌സറിന്റെ 6 വിക്കറ്റ് നേട്ടം. അശ്വിൻ 3 വിക്കറ്റ് വീഴ്‌ത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :