ഐ പി എല്ലിൽ ഇത്തവണ തിളങ്ങുന്നത് ആ ഇംഗ്ലണ്ട് താരം : ഹർഷ ഭോഗ്ലെ

അഭിറാം മനോഹർ| Last Modified ചൊവ്വ, 18 ഫെബ്രുവരി 2020 (10:56 IST)
വരാനിരിക്കുന്ന മത്സരങ്ങളിലെ താരമാകുന്നത് ഇംഗ്ലണ്ട് താരം ഇയാൻ മോർഗൻ ആയിരിക്കുമെന്ന് പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററായ ഹർഷ ഭോഗ്ലെ. ഇംഗ്ലണ്ട് ടീമിൽ കാഴ്ച്ചവെക്കുന്ന തരത്തിലുള്ള പ്രകടനം ഐപിഎൽ മത്സരങ്ങളിൽ കാഴ്ച്ചവെക്കുവാൻ മോർഗന് സാധിച്ചിട്ടില്ലെങ്കിലും ഇത്തവണ കൊൽക്കത്തക്കൊപ്പം ശ്രദ്ധേയമായ പ്രകടനം കഴ്ച്ചവെക്കാൻ മോർഗന് സാധിക്കുമെന്നും ഭോഗ്ലെ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരങ്ങളിലെ അസൂയാർഹമായ പ്രകടനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഭോഗ്ലെയുടെ പ്രതികരണം.

അതേസമയം ഇതുവരെ 7 ഐപിഎൽ സീസണുകളിലായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ,കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്,കിങ്ങ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകളിൽ കളിച്ചിട്ടുള്ള താരമാണ് മോർഗൻ. എന്നാൽ രാജ്യാന്തര തലത്തിൽ ഇംഗ്ലണ്ടിനായി പുറത്തെടുക്കുന്ന മികവ് ഐപിഎല്ലിൽ പുറത്തെടുക്കുവാൻ താരത്തിന് സാധിച്ചിട്ടില്ല. എന്നാൽ നിലവിലെ മികച്ച ഫോം കണക്കിലെടുക്കുമ്പോൾ മോർഗൻ അത് തിരുത്തിയെഴുതുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ 52 മത്സരങ്ങളിൽ നിന്നും 854 റൺസാണ് ഇതുവരെ നേടിയിട്ടുള്ളത്. കഴിഞ്ഞ വർഷാവസാനം നടന്ന ഐപിഎൽ ലേലത്തിൽ 5.25 കോടി രൂപ മുടക്കിയാണ് മോർഗനെ കൊൽക്കത്ത സ്വന്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :