അഭിറാം മനോഹർ|
Last Modified ഞായര്‍, 19 ജൂണ്‍ 2022 (12:33 IST)
ഇന്ത്യ-
സൗത്താഫ്രിക്ക ടി20 പരമ്പര വിജയികളെ നിശ്ചയിക്കുന്ന അവസാന മത്സരം ഇന്ന്. വൈകീട് 7 മണിക്ക് ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. രാഹുൽ ദ്രാവിഡിൻ്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ്
ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.
ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റെങ്കിലും പരമ്പരയിൽ ശക്തമായ തിരിച്ചുവരവ് നടത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ആദ്യ 2 ടി 20 മത്സരങ്ങളും പരാജയപ്പെട്ട ശേഷം ഇതുവരെ
ഒരു ടീമും 5 മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കിയിട്ടില്ല. ഇന്ന് വിജയിക്കാനായാൽ ഈ റെക്കോർഡ് തിരുത്തികുറിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും.
നായകൻ റിഷഭ് പന്തടക്കം പല താരങ്ങളും ഫോമിൽ അല്ലെങ്കിലും ഓപ്പണർ ഇഷാൻ കിഷൻ, ഫിനിഷിങ്ങ് റോളിൽ തിളങ്ങുന്ന ദിനേഷ് കാർത്തിക് എന്നിവരുടെ പ്രകടനം അവസാന മത്സരത്തിലും തിരിച്ചടിയാവും. അതേസമയം ആദ്യ രണ്ട് മത്സരങ്ങളിൽ തിളങ്ങിയ ക്ലാസൻ,ഡേവിഡ് മില്ലർ എന്നിവർ നിറം മങ്ങിയതാണ് സൗത്താഫ്രിക്കയ്ക്ക് തിരിച്ചടിയായത്.