ബൗളിങ്ങിന്റെ എല്ലാ ചുമതലയും ബു‌മ്രയുടെ ചുമലിൽ, അയാളും മനുഷ്യനാണ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 19 ഏപ്രില്‍ 2022 (17:49 IST)
ഐപിഎല്ലിൽ തുടർച്ചയായി 6 മത്സരങ്ങൾ തോറ്റ മുംബൈ ഇന്ത്യൻസ് സച്ചിന്റെ മകൻ അർജുൻ ടെൻഡുൽക്കർക്ക് കൂടി അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്‌ഹറുദ്ദീൻ. ടെൻഡുൽക്കർ എന്ന പേര് മുംബൈയ്ക്ക് ഭാഗ്യം കൊണ്ടുവരുമെന്നാണ് അസ്‌ഹറുദ്ദീൻ പറയുന്നത്.

അതേസമയം മുംബൈയുടെ ഐപിഎല്ലിലെ ടീം ‌തിരെഞ്ഞെടുപ്പിനെ അസ്‌ഹറുദ്ദീൻ വിമർശിച്ചു. കോടികൾ മുടക്കി മുംബൈ ടീമിലെത്തിച്ച ടിം ഡേവിഡിന് ടീം അവസരം നൽകു‌ന്നില്ല. കാര്യങ്ങൾ കൈവിട്ട് പോകുമ്പോൾ കൂടുതൽ മാറ്റങ്ങൾ നടത്താൻ ടീം തയ്യാറാകണം. മുംബൈ ബാറ്റിങ്ങിൽ ശ്ര‌ദ്ധ ചെലുത്തിയപ്പോൾ ബു‌മ്രയ്ക്ക് ഒപ്പം നിൽക്കുന്ന ഒരു ബൗളറെ ടീമിലെത്തിക്കുന്ന‌തിൽ ശ്രദ്ധ നൽകിയില്ല.

മികച്ച രീതിയിൽ പന്തെറിയുന്നുണ്ടെങ്കിലും ബു‌മ്ര നൽകുന്ന പ്രഷർ മുതലെടുക്കൻ മുംബൈ ബൗളർമാർക്ക് കഴിയുന്നില്ല. അതിനാൽ തന്നെ മുംബൈ ബൗളിങ് ചുമതല എല്ലാം ബു‌മ്രയുടെ ചുമലിലാണ്. അത് അദ്ദേഹത്തിന് താങ്ങാനാവുന്നതിലും അധികമാണെന്നും അസ്‌ഹറുദീൻ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :