Pakistan Cricket Team: 'ചോദ്യവും പറച്ചിലുമില്ലാതെ തട്ടി'; റിസ്വാന്‍ കടുത്ത നിരാശയില്‍

കരീബിയന്‍ ലീഗില്‍ കളിക്കുമ്പോള്‍ വാതുവെയ്പ്പ് കമ്പനിയുടെ ലോഗോയുള്ള ജേഴ്‌സി റിസ്വാന്‍ ഒഴിവാക്കിയത് വലിയ വാര്‍ത്തയായിരുന്നു

Mohammad Rizwan Pak Captaincy, Rizwan, Pakistan Cricket team, India vs pakistan
രേണുക വേണു| Last Modified ബുധന്‍, 22 ഒക്‌ടോബര്‍ 2025 (13:27 IST)
Mohammad Rizwan

Mohammad Rizwan: മുഹമ്മദ് റിസ്വാനെ പാക്കിസ്ഥാന്‍ ഏകദിന നായകസ്ഥാനത്തു നിന്ന് നീക്കിയതിന്റെ കാരണം പുറത്ത്. വാതുവെയ്പ്പ് കമ്പനികളുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് റിസ്വാന്‍ നിലപാടെടുത്തതോടെയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് താരത്തെ നായകസ്ഥാനത്തു നിന്ന് നീക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രിക്കറ്റുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ വാതുവെയ്പ്പ് ഗെയിമിങ് പ്ലാറ്റ്‌ഫോമുകളുമായി സഹകരിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് റിസ്വാനോടു ആവശ്യപ്പെട്ടിരുന്നു. വാതുവെയ്പ്പ് കമ്പനികളുമായി സഹകരിക്കാന്‍ കഴിയില്ലെന്നായിരുന്നു റിസ്വാന്റെ നിലപാട്. സാമ്പത്തികം ലക്ഷ്യമിട്ടാണ് വാതുവെയ്പ്പ് കമ്പനികളുമായി സഹകരിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്.

കരീബിയന്‍ ലീഗില്‍ കളിക്കുമ്പോള്‍ വാതുവെയ്പ്പ് കമ്പനിയുടെ ലോഗോയുള്ള ജേഴ്‌സി റിസ്വാന്‍ ഒഴിവാക്കിയത് വലിയ വാര്‍ത്തയായിരുന്നു. പ്രധാന സ്‌പോണസര്‍ വാതുവെയ്പ്പ് കമ്പനിയായതിനാല്‍ അവരുടെ ലോഗോയുള്ള ജേഴ്‌സി റിസ്വാന്‍ ധരിച്ചില്ല.

അതേസമയം ചോദ്യങ്ങളോ പറച്ചിലോ ഇല്ലാതെയാണ് തന്നെ നായകസ്ഥാനത്തു നിന്ന് നീക്കിയതെന്ന നിരാശ റിസ്വാനുണ്ട്. പാക് ക്രിക്കറ്റ് ബോര്‍ഡ് റിസ്വാനെ അപമാനിച്ചതിനു തുല്യമെന്നാണ് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വിമര്‍ശിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :