Jaiswal vs Starc: വെല്ലുവിളിയാകാം, പക്ഷേ തരക്കാരോട് മതി, ആദ്യ ടെസ്റ്റിലെ വെല്ലുവിളിക്ക് രണ്ടാം ടെസ്റ്റിലെ ആദ്യ പന്തില്‍ തന്നെ സ്റ്റാര്‍ക്കിന്റെ മറുപടി

Jaiswal- starc
അഭിറാം മനോഹർ| Last Modified വെള്ളി, 6 ഡിസം‌ബര്‍ 2024 (11:17 IST)
Jaiswal- starc
ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരകള്‍. കഴിഞ്ഞ 2 തവണയും ഓസ്‌ട്രേലിയന്‍ മണ്ണില്‍ അവരെ പരാജയപ്പെടുത്തികൊണ്ട് ഇന്ത്യ കങ്കാരുക്കളെ നാണം കെടുത്തിയിരുന്നു. ഇത്തവണ നാട്ടില്‍ ന്യൂസിലന്‍ഡിനെതിരെ 3 ടെസ്റ്റുകളും പരാജയപ്പെട്ടെത്തിയ ഇന്ത്യയെ ഓസ്‌ട്രേലിയ അനായാസമായി പരാജയപ്പെടുത്തുമെന്നായിരുന്നു ക്രിക്കറ്റ് ആരാധകരും കരുതിയിരുന്നത്. ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യയെ 150ല്‍ ഓസ്‌ട്രേലിയ ഒതുക്കിയതോടെ ഇന്ത്യന്‍ ആരാധകര്‍ തന്നെ ഇന്ത്യയുടെ പരാജയം പ്രതീക്ഷിച്ചിരുന്നു.


എന്നാല്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ യശ്വസി ജയ്‌സ്വാളി(161)ന്റെയും വിരാട് കോലിയുടെയും(100) സെഞ്ചുറികളുടെ കരുത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുകയായിരുന്നു. മത്സരത്തില്‍ ബാറ്റിംഗിനിടെ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തുകള്‍ക്ക് വേഗതയില്ലെന്ന് ഇന്ത്യന്‍ യുവതാരമായ യശ്വസി ജയ്‌സ്വാള്‍ പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റ് മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ജയ്‌സ്വാളിനെ മടക്കിയാണ് സ്റ്റാര്‍ക്ക് മറുപടി നല്‍കിയത്.


പെര്‍ത്ത് ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്‌സില്‍ പൂജ്യത്തിന് മടങ്ങിയപ്പോഴും സ്റ്റാര്‍ക്കിന് തന്നെയായിരുന്നു ജയ്‌സ്വാള്‍ വിക്കറ്റ് സമ്മാനിച്ചത്. ഇതോടെ പരമ്പരയിലുടനീളം മിച്ചല്‍ സ്റ്റാര്‍ക്- ജയ്‌സ്വാള്‍ മത്സരം കടുക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :