മെല്‍ബണ്‍|
VISHNU.NL|
Last Modified വ്യാഴം, 25 ഡിസംബര്‍ 2014 (12:37 IST)
ആതിഥേയരുടെ മുന്നില്‍ രണ്ടു റെസ്റ്റ് മത്സരങ്ങളും അടിയറവച്ച് നാണം കെട്ട
ടീം ഇന്ത്യ പിഴവു തിരുത്തി മുന്നേറാന്‍ നാളെ ഇറങ്ങും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെള്ളിയാഴ്ച തുടങ്ങുന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ തിരിച്ചു വരവ് നടത്താനാകുമെന്നാണ് ടീം ഇന്ത്യയുടെ പ്രതീക്ഷ. ആദ്യ രണ്ടു ടെസ്റ്റുകളും തോറ്റ ഇന്ത്യയ്ക്ക് നാലു ടെസ്റ്റുകളുടെ പരമ്പര ഇനി ജയിക്കാനാവില്ല. പകരം സമനില പിടിക്കാനാണ് ഇന്ത്യയുടെ ശ്രമം.
ഒന്നാം ടെസ്റ്റില്‍ വിജയത്തിന്റെ വക്കില്‍നിന്നുമാണ് ഇന്ത്യ കളി കൈവിട്ട് എതിരാളികള്‍ക്ക് വിജയം സമ്മാനിച്ചത്. അതും 750 റണ്‍സിലധികം നേടിയശേഷം. രണ്ടാം ടെസ്റ്റിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കൈയില്‍ കിട്ടിയ അവസരം അവസാനം കൈവിട്ടുകളയുന്ന ടീമിന്റെ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത മത്സരങ്ങളിലും അവസ്ഥ വ്യത്യാസമാവുകയില്ല. വിജയപ്രതീക്ഷയുയര്‍ത്തിയശേഷം അവസാന സെഷനില്‍ തുരുതുരെ വിക്കറ്റ് കളഞ്ഞ് തോല്‍വി വഴങ്ങുന്ന രീതി മാറ്റാന്‍ ഇന്ത്യയ്ക്ക് ഏറെ പണിപ്പെടേണ്ടിവരും.
മത്സരം കൈവിട്ടുകളയാതിരിക്കാനുള്ള സാമാന്യബുദ്ധിയും ശാന്തതയും ടീം ഇനിയും നേടേണ്ടിയിരിക്കുന്നു. ആദ്യ രണ്ട് ടെസ്റ്റുകളില്‍ കാണിച്ച മണ്ടത്തരങ്ങള്‍ എംസിജിയില്‍ ആവര്‍ത്തിക്കാതിരുന്നാല്‍, തലയുയര്‍ത്തി നാട്ടിലേക്ക് മടങ്ങാന്‍ ടീം ഇന്ത്യക്ക് അവസരമുയരും. ഇതിനായി ഇന്ത്യ ടീം ഘടനയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് സൂചന.
ഫോമിലല്ലാത്ത രോഹിത് ശര്‍മയ്ക്ക് പകരം സുരേഷ് റെയ്‌നയെ പരീക്ഷിച്ചുകൂടായ്കയില്ല. പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരം ടീമിലെത്തിയ അക്ഷര്‍ പട്ടേല്‍ കളിക്കാനിടയണ്ട്. ആറോണിന് പകരം മുഹമ്മദ് ഷാമി ആദ്യ ഇലവനില്‍ കളിക്കാനും സാധ്യത നിലനില്ക്കുന്നു.പരിക്കില്‍നിന്ന് മോചിതനായ ഭുവനേശ്വര്‍ കുമാര്‍ പരിശീലനം പുനരാരംഭിച്ചിട്ടുണ്ടെങ്കിലും നാലാം ടെസ്റ്റിലേ കളിക്കാന്‍ സാധ്യതയുള്ളു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.