പിന്തുടരുന്ന ആരാധകവൃന്ദം: സച്ചിന്‍ 2015 ലോകകപ്പ് ക്രിക്കറ്റിന്റെ അംബാസഡര്‍

 സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ , 2015 ലോകകപ്പ് ക്രിക്കറ്റ് , ക്രിക്കറ്റ്
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 22 ഡിസം‌ബര്‍ 2014 (16:24 IST)
അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ അംബാസഡറായി ക്രിക്കറ്റ് ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കറെ തെരഞ്ഞെടുത്തു. രാജ്യാന്തര ക്രിക്കറ്റ് കൌണ്‍സില്‍ ട്വിറ്റര്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഓസ്ട്രേലിയയിലും ന്യൂസീലാന്‍ഡിലുമായാണ് ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.

ലോകത്താകമാനമുള്ള കായിക പ്രേമികളുടെ ആരാധനപാത്രമായതും, ഏവരും ഒരു പോലെ പിന്തുണ നല്‍കുന്ന താരവുമെന്ന നിലയ്ക്കാണ് സച്ചിനെ ഇത്തവണെയും തെരഞ്ഞെടുത്തത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ അംബാസഡറായി സച്ചിനെത്തുന്നത്.

2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ താരമായ സച്ചിന്‍ തന്നെയായിരുന്നു അന്നത്തെ അംബാസഡറും. ഇന്ത്യ, ബംഗാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് അന്ന് ലോകകപ്പിന് ആതിഥ്യമരുളിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയും ലോകകപ്പിന്റെ അംബാസഡറായി കഴിഞ്ഞ മാസം തെരഞ്ഞെടുത്തിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :