പ്രതീക്ഷകൾ വേദനിപ്പിക്കുന്നു, ഇന്ത്യൻ ടീമിൽ ഇടം നേടാനാവാത്തതിൽ നിരാശ പരസ്യമാക്കി രാഹുൽ തെവാട്ടിയ

അഭിറാം മനോഹർ| Last Modified വ്യാഴം, 16 ജൂണ്‍ 2022 (19:27 IST)
അയർലൻഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാനാവാത്തതിൽ നിരാശ പങ്കുവെച്ച് ഗുജറാത്ത് ടൈറ്റൻസ് താരം രാഹുൽ തെവാട്ടിയ. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസൺ, രാഹുൽ ത്രിപാഠി,ആർഷദീപ് സിങ്ങ് എന്നിവർ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയിരുന്നു.

ഗുജറാത്ത് ടൈറ്റൻസിൻ്റെ കിരീടനേട്ടത്തിൽ ഇത്തവണ സുപ്രധാനമായ പങ്ക് വഹിക്കാൻ തെവാട്ടിയയ്ക്കായിരുന്നു. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലാണ് താരം തൻ്റെ നിരാശ പങ്കുവെച്ചത്. പ്രതീക്ഷകൾ വേദനിപ്പിക്കുന്നു എന്നായിരുന്നു തെവാട്ടിയയുടെ ട്വീറ്റ്. അയർലൻഡിനെതിരെ 2 മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. ഈ മാസം 26,28 തീയ്യതികളിൽ അയർലൻഡിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :