"ദേശീയ ടീമിൽ എത്തിയപ്പോൾ മഗ്രാത്തിൽ നിന്നും കിട്ടിയത് ഒരു ഉപദേശം മാത്രം" സച്ചിനെ തോണ്ടാൻ നിൽക്കരുത്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 27 ഏപ്രില്‍ 2020 (17:32 IST)
ക്രിക്കറ്റ് കളിക്കളത്തിൽ ഒരിഞ്ച് പോലും വിട്ടുകൊടുക്കാത്തവരാണ് ഓസീസ് താരങ്ങൾ. വിജയിക്കുക എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ടുകളിക്കുന്ന താരങ്ങൾ ആയതിനാൽ കളിക്കളത്തിൽ എതിരാളികളെ നാവുകൊണ്ടും തളർത്തുന്ന സ്ലെഡ്‌ജിങ്ങ് എന്ന ആയുധത്തിന്റെയും ആശാന്മാരാണ് ഓസീസ് താരങ്ങൾ.

ഇത്തരത്തിൽ അക്രമണോത്സുകമായ ഒരു ടീമിലായിട്ടും ഒരു താരത്തിനെതിരെ മാത്രം സ്ലെ‌ഡ്‌ജ് ചെയ്യരുതെന്ന് തനിക്ക് ഉപദേശം ലഭിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഓസീസ് പേസറായ ബ്രെറ്റ്‌ലി.ആദ്യമായി ഓസ്ട്രേലിയൻ ദേശീയ ടീമിൽ ഇടംകിട്ടിയപ്പോൾ അന്ന് ടീമിലെ മുതിർന്ന താരമായിരുന്ന ഗ്ലെൻ മഗ്രാത്ത് എനിക്ക് ഒരേയൊരു ഉപദേശമായിരുന്നു തന്നത്. സച്ചിനെ വെറുതെ തോണ്ടാൻ നിൽക്കരുത് എന്ന് മാത്രം ബ്രെറ്റ്‌ലി പറഞ്ഞു.

സച്ചിനോട് മിണ്ടാൻ നിൽക്കരുത്.എന്തെങ്കിലും പറയാൻ പോയാൽ ആ ദിവസം മുഴുവൻ നിങ്ങൾ വേദനിക്കേണ്ടി വരും! ഇന്ത്യക്കെതിരായ മത്സരങ്ങളിൽ ഞങ്ങളുടെ ടീമിലെ ബോളർമാരുടെ യോഗങ്ങളിലെല്ലാം പ്രധാന തീരുമാനം സച്ചിനോട് മിണ്ടാൻ നിൽക്കരുത് എന്നതായിരുന്നു- ബ്രെറ്റ്‌ലി പറഞ്ഞു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :