2010 മുതൽ ഓരോ വർഷത്തെയും ടോപ് സ്കോറർ, ലിസ്റ്റിൽ ഇന്ത്യൻ ആധിപത്യം, രോഹിത്തിന് ഭീഷണിയായി പാക് താരം

അഭിറാം മനോഹർ| Last Modified ഞായര്‍, 4 ജൂലൈ 2021 (16:54 IST)
ടി20 ക്രിക്കറ്റിന്റെ വരവോട് കൂടി ഏകദിന ക്രിക്കറ്റിന്റെ പകിട്ട് നഷ്ടമായിട്ടുണ്ടെങ്കിലും ഇന്നും ക്രിക്കറ്റ് പ്രേമികൾക്ക് ഈ ഫോർമാറ്റ് ഒരു ആവേശം തന്നെയാണ്. ടി20 ക്രിക്കറ്റിന് സമാനമായി റണ്ണൊഴുകുന്ന പല മത്സരങ്ങളും ഒരു കാലത്ത് അസാധ്യമെന്ന് കരുതിയിരുന്ന 200 റൺസ് നേട്ടവുമെല്ലാം പതിവായതോടെയാണിത്.

2010ൽ ടെൻഡുൽക്കറിലൂടെയാണ് ആദ്യ ഇരട്ടശതകമെന്ന നേട്ടം തുടങ്ങിയതെങ്കിലും പിന്നീട് ഒട്ടേറെ പേർ ആ നേട്ടം കീഴടക്കി. 2010 മുതൽ ഇതുവരെയുള്ള ഓരോ വർഷവും ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറുകള്‍ക്കു അവകാശിയായ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

2010 മുതല്‍ 2021ല്‍ ഇതുവരെയുള്ള ഓരോ വര്‍ഷത്തെയും ഏകദിനത്തിലെ കണക്കുകളെടുത്താല്‍ ഇതുവരെ ഏകദിനത്തിൽ 3 ഇരട്ട സെഞ്ചുറികൾ നേടിയ രോഹിത് ശർമ തന്നെയാണ് ലിസ്റ്റിൽ ഒന്നാമത്. 2013, 14, 17 വര്‍ഷങ്ങളിലെ ഇരട്ടസെഞ്ചുറികളോടെ 3 വർഷങ്ങളിൽ രോഹിത് ടോപ് സ്കോററായി. 13ല്‍ ഓസ്‌ട്രേലിയക്കെതിരേ 209ഉം 14ല്‍ ശ്രീലങ്കയ്‌ക്കെതിരേ 264ഉം 17ല്‍ വീണ്ടും ലങ്കയ്‌ക്കെതിരേ 208ഉം റണ്‍സാണ് രോഹിത് അടിച്ചെടുത്തത്.

2010ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏകദിന ചരിത്രത്തിലെ തന്നെ ആദ്യ ഡബിൾ സെഞ്ചുറി സ്വന്തമാക്കിയ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറും തൊട്ടടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരേ 219 റണ്‍സോടെ നേട്ടം സ്വന്തമാക്കിയ വിരേന്ദർ സെവാഗുമാണ് ലിസ്റ്റിലെ മറ്റ് താരങ്ങൾ അതേസമയം
2012ൽ 183 റൺസോടെ കോലിയും ആ വർഷത്തെ ഉയർന്ന സ്കോറിനുടമയായി. ഇങ്ങനെ 6 തവണയാണ് ഇന്ത്യൻ ബാറ്റ്സ്മാന്മാർ ഈ നേട്ടം സ്വന്തമാക്കിയത്.

അതേസമയം ലിസ്റ്റിൽ രോഹിത്തിന് ഭീഷണിയുയർത്തുന്നത് പാകിസ്താന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഫഖര്‍ സമാനാണ്. രണ്ടു തവണയാണ് സമാന്‍ ടോപ്‌സ്‌കോററായിട്ടുള്ളത്.2018ല്‍ സിംബാബ് വെയ്‌ക്കെതിരേ 210ഉം ഈ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 193ഉം റണ്‍സെടുത്താണ് സമാന്‍ ലിസ്റ്റില്‍ രണ്ടു തവണ ഇടംപിടിച്ചത്. 2021ൽ ലിസ്റ്റിൽ സമാൻ പിന്തള്ളപ്പെടാനുള്ള സാധ്യതയും തള്ളികളയാനാവില്ല.

2015ൽ 237 റൺസോടെ ന്യൂസിലൻഡിന്റെ മാർട്ടിക് ഗുപ്‌റ്റിൽ. 2016ൽ 178 റൺസുമായി ദക്ഷിണാ‌ഫ്രിക്കൻ താരം ക്വിന്റൺ ഡികോക്ക്, 2019ൽ വെസ്റ്റ് ഇൻഡീസിന്റെ ജോൺ കാംബെൽ(178) 2019ൽ ബംഗ്ലാദേശിന്റെ ലിറ്റൺ ദാസ്(176) എന്നിവരാണ് ഓരോ വർഷവും ടോപ് സ്കോററായ ലിസ്റ്റിലെ മറ്റ് താരങ്ങൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Mumbai Indians Probable Eleven: ഹാർദ്ദിക്കില്ലാതെ മുംബൈ, ...

Mumbai Indians Probable Eleven: ഹാർദ്ദിക്കില്ലാതെ മുംബൈ, എതിരാളികൾ ചിരവൈരികളായ ചെന്നൈ, സാധ്യതാ ഇലവൻ ഇങ്ങനെ
ദീപക് ചാഹര്‍, ട്രെന്‍ഡ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര എന്നിവരടങ്ങുന്ന ബൗളിംഗ് നിര ...

CSK Probable Eleven: അശ്വിനും സാം കരനും ഹോം കമിംഗ്, ...

CSK Probable Eleven: അശ്വിനും സാം കരനും ഹോം കമിംഗ്, മുംബൈക്കെതിരായ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ സാധ്യതാ ഇലവൻ
ബാറ്റിംഗില്‍ റുതുരാജ് ഗെയ്ക്ക്വാദ്, ഡെവോണ്‍ കോണ്‍വെ, രാഹുല്‍ ത്രിപാഠി,ശിവം ദുബെ ...

Jofra Archer:ഇതിലും ഭേദം ഗ്യാലറിയിലേക്ക് നേരെ അങ്ങ് ...

Jofra Archer:ഇതിലും ഭേദം ഗ്യാലറിയിലേക്ക് നേരെ അങ്ങ് എറിയുന്നതാ, 12.5 കോടി മുടക്കി ഇജ്ജാതി അബദ്ധം, നാലോവറിൽ ആർച്ചർ വിട്ടുകൊടുത്തത് 76 റൺസ്
ട്രെന്‍ഡ് ബോള്‍ട്ടിന് പകരക്കാരനായി 12. 5 കോടി മുടക്കി ഇംഗ്ലണ്ട് പേസറായ ജോഫ്ര ...

Travis Head- Archer: "ആർച്ചറോ ഏത് ആർച്ചർ, അവനൊക്കെ തീർന്നു, ...

Travis Head- Archer:
ടോസ് നേടി ഫീല്‍ഡിംഗ് തിരെഞ്ഞെടുത്ത രാജസ്ഥാന്റെ തീരുമാനം അബദ്ധമായെന്ന് ...

Travis Head: കാവ്യചേച്ചി ഇത്രയും ഹാപ്പിയാകണമെങ്കിൽ ഒറ്റ ...

Travis Head: കാവ്യചേച്ചി ഇത്രയും ഹാപ്പിയാകണമെങ്കിൽ ഒറ്റ കാരണം മാത്രം, തലയുടെ വിളയാട്ടം, രാജസ്ഥാനെ ചാരമാക്കി സൺറൈസേഴ്സ് താണ്ഡവം
24 റണ്‍സുമായി അഭിഷേക് മടങ്ങിയെങ്കിലും ട്രാവിസ് ഹെഡ് ആക്രമണം നിര്‍ത്തിയില്ല. ...