മെല്‍‌ബണില്‍ ആര് ജയിക്കും ?, പരമ്പര ആര്‍ക്ക് ?; പ്രവചനവുമായി ഹെയ്‌ഡന്‍

മെല്‍‌ബണില്‍ ആര് ജയിക്കും ?, പരമ്പര ആര്‍ക്ക് ?; പ്രവചനവുമായി ഹെയ്‌ഡന്‍

   matthew hayden , australia vs india , India , australia , മാത്യു ഹെയ്ഡന്‍ , ഓസ്‌ട്രേലിയ ഇന്ത്യ , വിരാട് കോഹ്‌ലി
മെല്‍‌ബണ്‍| jibin| Last Modified തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (14:13 IST)
ഓസ്‌ട്രേലിയക്കെതിരായ മെല്‍‌ബണ്‍ ടെസ്‌റ്റില്‍ വിജയം ഇന്ത്യക്കൊപ്പമായിരിക്കുമെന്ന് മുന്‍ ഓസീസ് താരം മാത്യു ഹെയ്ഡന്‍.

പരമ്പര ഇന്ത്യ സ്വന്തമാക്കുമെന്നാണ് ഞാന്‍ കരുതുന്നത്. സന്തുലിതമായ ടീമും ബൗളിംഗ് നിരയുടെ കരുത്തുമാണ് വിരാട് കോഹ്‌ലിക്കും സംഘത്തിനും സാധ്യത വര്‍ദ്ധിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സ്‌പിന്‍ ബോളിംഗ് ഓസ്ട്രേലിയയെക്കാള്‍ മികച്ചതാണ്. ഓസ്‌ട്രേലിയയുമായി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ അര്‍ഥത്തിലും ഇന്ത്യയാണ് മുന്‍ പന്തിയില്‍. വലിയ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാന്‍ കഴിയാത്തതാണ് സന്ദര്‍ശകരുടെ ഏക പ്രശ്‌നം. ഇക്കാര്യത്തില്‍ തെറ്റ് തിരുത്തിയാല്‍ പരമ്പര ഇന്ത്യക്കാകുമെന്നും ഹെയ്‌ഡന്‍ വ്യക്തമാക്കി.

അഡ്‌ലെയ്‌ഡില്‍ മികച്ച ജയം സ്വന്തമാക്കിയ ഇന്ത്യ പെര്‍ത്തില്‍ തകര്‍ന്നടിഞ്ഞിരുന്നു. ഇതോടെ ഇരു ടീമും ഒരോ വിജയം സ്വന്തമാക്കി നില്‍ക്കുകയാണ്. ഇതോടെ മെല്‍‌ബണില്‍ നടക്കുന്ന മൂന്നാം ടെസ്‌റ്റ് നിര്‍ണായകമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :