അശ്വിനും ജഡേജയും ഞങ്ങളെ ഞെട്ടിച്ചു, മൂന്നാം ടെസ്റ്റിൽ തിരിച്ചെത്താനാകുമെന്ന് വിശ്വാസം: ഓസ്ട്രേലിയൻ ഓപ്പണർ പറയുന്നു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 ജനുവരി 2021 (17:05 IST)
ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർമാരായ രവിചന്ദ്ര അശ്വിൻ- ജഡേജ സഖ്യത്തെ നേരിടുന്നത് വളരെ പ്രയാസകരമായ സംഗതിയായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് ഓസീസ് ഓപ്പണിങ് താരം മാത്യു വെയ്‌ഡ്. സിഡ്‌നിയിൽ മൂന്നാം ടെസ്റ്റ് തുടങ്ങാനിരിക്കെയാണ് അശ്വിൻ-ജഡേജ സഖ്യത്തെ പറ്റി ഓസീസ് ഓപ്പണർ വാചാലനായത്.

വളരെ കാഠിന്യമേറിയ സ്പിൻ സഖ്യമാണ് അശിന്റെയും ജഡേജയുടേയും. രണ്ട് പേരും മികച്ച രീതിയിൽ സ്ഥിരതയോടെ പന്തെറിയുന്ന താരങ്ങളാണ്. പ്രത്യേകിച്ച് മെൽബണിലെ പിച്ചിൽ രണ്ടുപേർക്കും പ്രതീക്ഷിക്കാത്ത സ്പിന്നും ബൗൺസുമാണ് ലഭിച്ചത്. അത് ഞങ്ങളെ ഞെട്ടിച്ചു- വെയ്‌ഡ് പറഞ്ഞു.

അതേസമയം ഓസീസ് നിരയിൽ സ്റ്റീവ് സ്മിത്തിന്റെ ഫോമില്ലായ്‌മ അടക്കം പല പ്രശ്‌നങ്ങൾ അലട്ടുന്നുണ്ട്. എന്നാൽ ഇതെല്ലാം മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് ടീമെന്നും വെയ്‌ഡ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :