വിദേശത്ത് ടെസ്റ്റ് ഓപ്പണറായിട്ടുണ്ടോ? സ്വിങ് ബൗളിങ് എങ്ങനെ നേരിടും? രോഹിത്തിന്റെ സ്ഥാനം ചോദ്യംചെയ്‌ത് മഞ്ജരേക്കർ

അഭിറാം മനോഹർ| Last Modified വ്യാഴം, 7 ജനുവരി 2021 (20:19 IST)
രോഹിത് ശർമയ്‌ക്കായി ഇന്ത്യൻ ടെസ്റ്റ് ഓപ്പണിങ് താരം മായങ്ക് അഗർവാളിനെ ഒഴിവാക്കിയതിനെതിരെ മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. രോഹിത്തിനെ ഓപ്പണിങ്ങിന് പകരം മധ്യനിരയിൽ കളിപ്പിക്കണമെന്നാണ് മഞ്ജരേക്കർ പറയുന്നത്.

ടെസ്റ്റിൽ 25 ഇന്നിങ്സുകൾ രോഹിത് ആറാമതായാണ് കളിച്ചത്. അടുത്തിടെ രോഹിത്ത് ഓപ്പണിങിലേക്ക് വന്നു. അവിടെ മികച്ച ശരാശരി രോഹിത്തിനുണ്ട്. . ഇതിന് മുൻപ് ഓസ്ട്രേലിയയിലേക്ക് വന്നപ്പോൾ മധ്യനിരയിലാണ് രോഹിത്ത് കളിച്ചത്. ഒരിക്കൽ പോലും വിദേശത്ത് രോഹിത്ത് ഓപ്പൺ ചെയ്‌തിട്ടില്ല. മഞ്ജരേക്കർ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :