യുഎഇയിലെ സാഹചര്യം പാകിസ്ഥാന് അനുകൂലം, ഇന്ത്യ-പാക് ഫൈനൽ നടക്കും കിരീടം പാകിസ്‌താന്: പ്രവചനവുമായി മുൻ താരം

അഭിറാം മനോഹർ| Last Modified വെള്ളി, 23 ജൂലൈ 2021 (13:44 IST)
ഈ വർഷം യുഎഇയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വരുമെന്ന് മുൻ പാകി‌സ്‌താൻ താരം ശുഐ‌ബ് അക്തർ. ഫൈനലിൽ ആര് വിജയിക്കുമെന്നും അക്തർ പ്രവചിച്ചു.

യുഎഇയിലെ സാഹചര്യം ഇന്ത്യയ്ക്കും പാകിസ്താനും അനുകൂലമാണ്. അതിനാൽ തന്നെ ‘ഇത്തവണ ടി20 ലോക കപ്പ് ഫൈനലില്‍ പാകിസ്ഥാനും ഇന്ത്യയും ഏറ്റുമുട്ടുമെന്നാണ് എനിക്ക് തോന്നുന്നത്. പാകിസ്ഥാന്‍ കിരീടം നേടുകയും ചെയ്യും. അക്തർ പറഞ്ഞു.നിലവിൽ ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യയും പാകി‌‌സ്താനും ഏറ്റുമുട്ടുന്നത് എന്നതിനാൽ ആരാധകർ വലിയ ആവേശത്തോടെയാണ് ലോകകപ്പിനെ കാണുന്നത്.

ലോക കപ്പില്‍ ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പ് രണ്ടില്‍ ഉള്ളത്. അതിനാൽ ഗ്രൂപ് ഘട്ടത്തിൽ തന്നെ ഇന്ത്യ-പാകി‌സ്താൻ പോരിന് കാണികൾക്ക് സാക്ഷ്യം വഹിക്കാനാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :