1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Manchester Test India vs England

മാഞ്ചസ്റ്റര്‍ ടെസ്റ്റ്: ആശങ്ക ആദ്യം പങ്കുവച്ചത് പ്രമുഖ താരത്തിന്റെ ഭാര്യ, പിന്നീട് മറ്റ് താരങ്ങളും

India vs England
മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നതില്‍ ആദ്യം ആശങ്ക അറിയിച്ചത് ഒരു പ്രമുഖ താരത്തിന്റെ ഭാര്യയെന്ന് റിപ്പോര്‍ട്ട്. കോവിഡ് ആശങ്കയുള്ളതിനാല്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റ് കളിക്കാതിരിക്കുന്നതല്ലേ നല്ലതെന്ന് ഈ താരത്തോട് ഭാര്യ ചോദിച്ചു. തന്റെ പങ്കാളി മാഞ്ചസ്റ്ററില്‍ കളിക്കുന്നതിനോട് ഇവര്‍ താല്‍പര്യക്കുറവ് അറിയിച്ചിരുന്നു. മറ്റ് താരങ്ങളുടെ ഭാര്യമാര്‍ക്കും പേടിയുണ്ടായിരുന്നു. ഏതെങ്കിലും ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് ആയാല്‍ സ്ഥിതി സങ്കീര്‍ണമാകുമെന്ന പേടിയായിരുന്നു ഇവര്‍ക്ക്. ഇന്ത്യന്‍ താരങ്ങളില്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് മാത്രമാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റ് കളിക്കണമെന്ന താല്‍പര്യമുണ്ടായിരുന്നത്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റാണ് മാഞ്ചസ്റ്ററില്‍ നടക്കേണ്ടിയിരുന്നു. ഇന്ത്യന്‍ ടീം മുഖ്യപരിശീലകന്‍ രവി ശാസ്ത്രി, ടീം ഫിസിയോ എന്നിവര്‍ക്ക് അടക്കം കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ബിസിസിഐയുടെ ആവശ്യപ്രകാരം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. 
 
അടുത്ത ലേഖനം
ടി20 ലോകകപ്പിന് ശേഷം ക്യാപ്‌റ്റൻ സ്ഥാനമൊഴിയും: സ്ഥിരീകരിച്ച് വിരാട് കോലി