മാനസികമായ മുൻ തൂക്കമുണ്ട്; ഇന്ത്യക്കെതിരെ പരമ്പര വിജയിക്കുമെന്ന് ബംഗ്ലാ ക്യാപ്റ്റൻ മുഹമ്മദുള്ള ഇന്ത്യ,ക്രിക്കറ്റ്,മുഹമ്മദുള്ള,ഷാക്കിബ് അൽ ഹസൻ,

ജോൺ എബ്രഹാം| Last Modified ബുധന്‍, 6 നവം‌ബര്‍ 2019 (18:18 IST)
ഡൽഹിലെ ആദ്യമത്സരവിജയത്തോടെ മാനസികമായി ബംഗ്ലാദേശ് മുൻതൂക്കം നേടിയതായും രാജ്കോട്ടിൽ
വിജയിച്ച് ഇന്ത്യക്കെതിരെ ആദ്യ പരമ്പര സ്വന്തമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബംഗ്ലാ നായകൻ
മുഹമ്മദുള്ള.

‘ഇതാദ്യമായാണ് ഒരു പരമ്പര നേട്ടമെന്ന സാധ്യത ഞങ്ങൾക്ക് മുൻപിൽ തെളിയുന്നത്. വളരെ ശാന്തമായും
കഴിവുകൾ കൃത്യമായി പുറതെടുത്തും ഈ അവസരം മുതലാക്കുവാൻ സാധിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്.
ആദ്യ മത്സരവിജയത്തോടെ കളിക്കാർ എല്ലാവരും തന്നെ വലിയ ആവേശത്തിലാണ്. ഇതൊരു വലിയ
അവസരമാണ്. നാളെ ഇന്ത്യക്കെതിരെ മികച്ച മത്സരം തന്നെ കാഴ്ച വെക്കുവാൻ സാധിക്കുമെന്നാണ് കരുതുന്നത്‘
ബംഗ്ലാദേശ് ക്യാപ്റ്റൻ പറഞ്ഞു.

കഴിഞ്ഞ മാസങ്ങളിലായി ബംഗ്ലാദേശ് ക്രിക്കറ്റ് ഇതുവരേയും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. 11 ഇന ആവശ്യങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് താരങ്ങൾ നടത്തിയ സമരവും. അതിന് ശേഷം
ഉൾപെട്ട വാതുവെപ്പ് വിവാദവും വലിയ ചുഴികളിലേക്കാണ് ബംഗ്ലാദേശ് ക്രിക്കറ്റിനെ
തള്ളിവിട്ടത്. നിലവിൽ ഇന്ത്യക്കെതിരായി ഒരു ചരിത്രവിജയം നേടുകയാണെങ്കിൽ അത് വലിയ മാറ്റങ്ങളെയാകും
ബംഗ്ലാ ക്രിക്കറ്റിൽ സൃഷ്ടിക്കുക.

‘ഇന്ത്യയെ പോലെ ഒരു ടീമിനെ തോൽപ്പിക്കണമെങ്കിൽ മികച്ച മത്സരം തന്നെ കാഴ്ച്ചവെക്കേണ്ടതുണ്ട്. ഇന്ത്യൻ
പിച്ചുകളിലും വിദേശത്തും ഇന്ത്യൻ ടീം വളരെയധികം ശക്തരാണ്. കഴിഞ്ഞ 10 വർഷങ്ങൾക്ക് മുകളിലായി ഇന്ത്യൻ
പിച്ചുകളിലെ പ്രകടനം അതുല്യമാണ്. ഇന്ത്യക്കെതിരെ ഇന്ത്യൻ മണ്ണിൽ ബംഗ്ലാദേശ് മത്സരിക്കുന്ന ആദ്യ ദ്വിരാഷ്ട്ര
ടൂർണമെന്റ് ആണിത്. ഞങ്ങൾ ഇവിടെ വിജയിക്കുകയാണെങ്കിൽ അതൊരു വലിയ നേട്ടം തന്നെയായിരിക്കും.
ഭാവിയിൽ വരുന്ന താരങ്ങളെയും പ്രചോദിപ്പിക്കുന്ന നേട്ടമായിരിക്കും അത്‘- കൂട്ടിച്ചേർത്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :