'രോഹിത് നേതൃപാടവം ജന്മസിദ്ധമായി ലഭിച്ച താരം, കളിക്കളത്തിലേക്ക് ഇറങ്ങുന്നത് കൃത്യമായ കണക്കുകൂട്ടലുകളോടെ'

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 23 ജൂണ്‍ 2020 (14:06 IST)
ഇന്ത്യൻ നയകസ്ഥാനം രോഹിത് ശർമയ്ക്ക് കൂടി പങ്കിട്ടു നൽകണം എന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് കുറച്ചു കാലമയി. ഇക്കാര്യത്തിൽ വലിയ ചർച്ചകൾ തന്നെ മുൻ താരങ്ങൾക്കിടയിലൂം ആരാധകർക്കിടയിലും നടക്കുന്നുണ്ട്. ഇപ്പോഴിതാ രോഹിതിന്റെ നേതൃപാടവത്തെ കുറിച്ച് വാചാലനാവുകയാണ് മുൻ ശ്രീലങ്കൻ ഇതിഹാസ താരവും മുംബൈ ഇന്ത്യൻസ് മുഖ്യ പരിശീലകനുമായ മഹേള ജയവർധന. നേതൃപാടവം ജന്മസിദ്ധയി ലഭിച്ച താരമാണ് രോഹിത് എന്ന് ജയവർധന പറയുന്നു

കൂടുതല്‍ കാര്യങ്ങൾ അന്വേഷിച്ച് മനസിലാക്കി, അത് ഗ്രൗണ്ടില്‍ പ്രയോഗിയ്ക്കുകയാണ് രോഹിത് ചെയ്യാറുള്ളത്. അതിനായി രോഹിത് കൃത്യമായി ഗൃഹപാഠം നടത്തും. ഗ്രൗണ്ടിലെ കണക്കുകളെയോ നീക്കങ്ങളെയ കുറിച്ച് ചർച്ച ചെയ്യാൻ രോഹിതിന് അടുത്തെത്തുമ്പോൾ രോഹിത് എന്ന വീശകലന വിദഗ്ധനെ നമുക്ക് കാണാനാകും. രോഹിത്തിന് ഒരുപാട് ചോദ്യങ്ങൾ നമ്മളോട് ചോദിയ്ക്കാൻ ഉണ്ടാകും. അങ്ങനെ നമ്മളിൽനിന്നു കൂടി ലഭിച്ച വിവരങ്ങൾ കൂട്ടിച്ചേർത്തണ് രോഹിത് തീരുമാനങ്ങൾ കൈക്കൊള്ളുക.

എല്ലാ തരത്തിലും ഒരുങ്ങിയാണ് രോഹിത് കളിക്കളത്തിൽ എത്തുക. കളിയിലെ സാഹചര്യങ്ങൾ കൃത്യമായി മനസിലാക്കി തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യും. രോഹിത്തിന്റെ ആ കഴിവിനെ വെല്ലാൻ മറ്റാർക്കും സാധിയ്ക്കില്ല. ജയവർധന പറഞ്ഞു. താൻ മികച്ച നായകൻ തന്നെയെന്ന് തെളിയിച്ചിട്ടുള്ള താരമാണ് രോഹിത്. 4 തവണ ഐപിഎൽ കിരീടം സ്വന്തമാക്കിയ നായകൻ എന്ന റെക്കോർഡ് രോഹിതിന്റെ പേരിലാണ്. ടീം ഇന്ത്യയെ നയിച്ചപ്പോഴും രോഹിത് വിജയങ്ങൾ സമ്മാനിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :