അനുബന്ധ വാര്‍ത്തകള്‍
- അന്നത്തെ കളി കണ്ടപ്പോൾ സച്ചിൻ ഇത്രയും വലിയ താരമാകുമെന്ന് കരുതിയില്ല: വഖാർ യൂനിസ്
- വിവാഹം കഴിഞ്ഞ് ആദ്യ ആറുമാസം കോഹ്ലിയ്ക്കൊപ്പം കഴിഞ്ഞത് വെറും 21 ദിവസം: അനുഷ്ക
- എന്തിന് കോലിയുമായി താരതമ്യം ചെയ്യുന്നു, പാകിസ്താനുമില്ലേ ഇതിഹാസങ്ങൾ? അവരുമായി താരതമ്യം ചെയ്യൂ: ബാബർ അസം
- മാതൃകയാക്കേണ്ടത് കോഹ്ലിയെ, മനസുതുറന്ന് സഞ്ജു സാംസൺ !
- ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍: കൊണ്ടുപോയത് ഭീകരരെ പാർപ്പിയ്ക്കുന്ന സെല്ലിലേക്ക്, 12 ദിവസങ്ങളോളം 17 മണിക്കൂർ നിളുന്ന കൊടിയ പീഡനം
കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു: ശ്രീലങ്കൻ ക്രിക്കറ്റ് താരം അറസ്റ്റിൽ
കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് താരം കുശാൽ മെൻഡിസ് അറസ്റ്റിൽ.കൊളംബോയിലെ പാനാദുരയിൽവെച്ച് രാവിലെ 5.30നാണ് കുശാലിന്റെ കാറിടിച്ച് 64-കാരനായ വഴിയാത്രക്കാരൻ മരിച്ചത്.താരത്തെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
ശ്രീലങ്കയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ കുശാൽ മെൻഡിസ് ശ്രീലങ്കയ്ക്കായി 44 ടെസ്റ്റ് മത്സരങ്ങളും 76 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ ഇതുവരെ 2995 റൺസും ഏകദിനത്തിൽ 2167 റൺസും 25ക്കാരൻ സ്വന്തമാക്കിയിട്ടുണ്ട്. 26 ട്വെന്റി ട്വെന്റി മത്സരങ്ങളിൽ നിന്നും 484 റൺസും സ്വന്തമാക്കി.കോവിഡ്-19 പ്രതിസന്ധിക്ക് ശേഷം പരിശീലനം തുടങ്ങിയ ശ്രീലങ്കൻ ടീമിന്റെ ക്യാമ്പിൽ കുശാലമുണ്ടായിരുന്നു.