അഭിറാം മനോഹർ|
Last Updated:
ശനി, 4 ജൂലൈ 2020 (11:58 IST)
അന്താരാഷ്ട്രക്രിക്കറ്റിൽ കോലിയുടെ പിൻഗാമിയാകുമെന്ന് തരത്തിൽ കണക്കാക്കപ്പെടുന്ന തരമാണ് പാകിസ്ഥാന്റെ ബാബർ അസം. നിശ്ചിത ഓവറിൽ പാകിസ്ഥാന്റെ നായകൻ കൂടിയായ ബാബർ പാകിസ്ഥാന്റെ അടുത്ത വലിയ താരമാകുമെന്നാണ് കരുതുന്നത്. ഇപ്പോളിതാ തന്നെയും കോലിയേയും ചേർത്തുകൊണ്ടുള്ള താരതമ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ബാബർ അസം.
കോലിയുമായല്ല പാക് ക്രിക്കറ്റിലെ ഇതിഹാസങ്ങളുമായാണ് തന്നെ താരതമ്യം ചെയ്യേണ്ടതെന്ന് ബാബർ അസം പ്രതികരിച്ചു.പാകിസ്ഥാനും ഇതിഹാസങ്ങളുണ്ട്. അവരുമായാണ് എന്നെ താരതമ്യം ചെയ്യേണ്ടത്. നമുക്ക് ജാവേജ് മിയാന്‍ദാദ്, യൂനിസ് ഖാന്‍ ഇന്‍സമാം ഉള്‍ ഹഖ് തുടങ്ങിയ ഇതിഹാസങ്ങളുണ്ടല്ലോ.പിന്നെ എന്തിനാണ് ഇന്ത്യയിലേക്ക് നോക്കുന്നത് ബാബർ പ്രതികരിച്ചു.
നിലവിൽ ഐസിസിയുടെ ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥനത്താണ് ബാബർ അസം. ഏകദിനത്തിലും ട്വന്റി20യിലും 50നു മുകളില്‍ ശരാശരി സൂക്ഷിക്കുന്ന താരം കൂടിയാണ് ബാബര്‍ അസം.